ഗതാഗത സുരക്ഷക്കായി ഡ്രോണുമായി അജ്മാന് പൊലീസ്
text_fieldsഅജ്മാന്: ഗതാഗത രംഗത്ത് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിെൻറ ഭാഗമായി ഡ്രോണ്‍ അവതരിപ്പിച്ച് അജ്മാന് പൊലീസ്. സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും പുതിയ സ്മാർട്ട് ടെക്നോളജികൾ അനുസരിച്ച് ഫീൽഡ് പ്രവർത്തനങ്ങൾക്കും ഗതാഗത നിയന്ത്രണത്തിനും ഉപയോഗിക്കുന്ന ഡ്രോണുകൾക്കായി 'ഡ്രോൺ എയർ സപ്പോർട്ട് സെൻറർ' അജ്മാൻ പോലീസ് മേധാവി മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി ഉദ്ഘാടനം ചെയ്തു.
തിരക്ക്, അപകടങ്ങൾ, എമിറേറ്റിലെ ഗതാഗതത്തിെൻറ അവസ്ഥ എന്നിവ നിരീക്ഷിക്കുന്നതിനും റോഡുകൾ സുരക്ഷിതമാക്കുക എന്ന ആഭ്യന്തര മന്ത്രാലയത്തിെൻറ ലക്ഷ്യം കൈവരിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുന്നത്. ആവശ്യമെങ്കില്‍ ഓരോ വാഹനവും പ്രത്യേകം നിരീക്ഷിക്കുന്നതിനും സൗകര്യമുണ്ട്. ഡ്രോണുകൾ ഉപയോഗിക്കുന്ന എയർ സപ്പോർട്ട് സെൻററിന് നിശ്ചിത ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രവേശന വേഗത വർദ്ധിപ്പിക്കുന്നതിനും ഓപ്പറേഷൻ റൂമുമായി ബന്ധിപ്പിച്ച സ്ക്രീനുകളിലൂടെ അവയെ നിരീക്ഷിക്കുന്നതിനും കഴിയും.
ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്താല്‍ പട്രോളിംഗിനും മറ്റു പ്രവര്‍ത്തികള്‍ക്കും പരമാവധി പൊലീസ് മനുഷ്യ കേഡർമാരുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തിെൻറ ഭാഗമാണ് പുതിയ സംവിധാനം. കാറ്റിനെയും കാലാവസ്ഥാ ഘടകങ്ങളെയും പ്രതിരോധിക്കുമെന്നതാണ് ഈ ഡ്രോണിെൻറ സവിശേഷത. ഉയർന്ന നിലവാരമുള്ള സ്മാർട്ട് ക്യാമറകൾ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. 10 കിലോഗ്രാം ഭാരം വഹിക്കാൻ ഈ ഡ്രോണിന് കഴിയും.
മുന്നറിയിപ്പ് ഉച്ചഭാഷിണികളും പറക്കുന്നതിനിടയിൽ കൂട്ടിയിടിക്കുന്നത് തടയുന്ന സെൻസറുകളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. ജി.പി.എസ് വഴി നിർദ്ദിഷ്ട പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ ഇമേജിങും ഇത് വഴി നടക്കും. ഇതെല്ലാം ഓപ്പറേറ്റിംഗ് റൂമുമായി നേരിട്ട് ബന്ധപ്പെടുത്തിയിട്ടുമുണ്ട്. എയർ സപ്പോർട്ട് സെൻററിലെ പുതിയ സംവിധാനത്തിെൻറ സവിശേഷതകളെക്കുറിച്ച് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മേജർ റാഷിദ് ബിൻ ഹിന്ദി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.