Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപിതാവി​െൻറയും...

പിതാവി​െൻറയും മക​െൻറയും പുനസമാഗമത്തിന്​ അജ്​മാൻ കൊട്ടാരം വേദിയായി

text_fields
bookmark_border
പിതാവി​െൻറയും മക​െൻറയും പുനസമാഗമത്തിന്​ അജ്​മാൻ കൊട്ടാരം വേദിയായി
cancel

ദുബൈ: അഭ്യന്തര കലാപം മൂലം ആറു വർഷമായി രണ്ടു രാജ്യങ്ങളിൽ പിരിഞ്ഞു കഴിയുന്ന പിതാവും മകനും ഒന്നിച്ചു. അതിനു വേദിയായത്​ അജ്​മാൻ കൊട്ടാരം, ആതിഥേയനായത്​  അജ്​മാൻ ഭരണാധികാരിയും. യു.എ.ഇയിൽ ജീവിക്കുന്ന സിറിയൻ പൗരനാണ്​ അര വ്യാഴവട്ടമായി സ്വന്തം മകനെ ഒരു നോക്കു കാണാൻ പോലും കഴിയുന്നില്ലെന്ന സങ്കടം സുപ്രിംകൗൺസിൽ അംഗവും അജ്​മാൻ ഭരണാധികാരിയുമായ ശൈഖ്​ ഹുമൈദ്​ ബിൻ റാശിദ്​ ആൽ നു​െഎമി മുൻപാകെ സമർപ്പിച്ചത്​. മകന്​ വിസ അനുവദിച്ച ശൈഖ്​ ഹുമൈദ്​ അജ്​മാനിൽ വന്നിറങ്ങിയ പാടെ കൊട്ടാരത്തിലെത്തിക്കാനും സൗകര്യമൊരുക്കി. പിതാവും ഭരണാധികാരിയും സംസാരിച്ചിരിക്കെ കൊട്ടാര ഹാളിലെത്തിയ മകന്​ പിതാവിനെ എത്ര ചുംബിച്ചിട്ടും മതിവരുന്നില്ല. ഇരുവരുടെയും മനസു നിറയുന്നതു കണ്ട്​ ഭരണാധികാരിയുടെയും കണ്ണു നിറഞ്ഞു. അജ്​മാൻ പൊലീസ്​ പുറത്തുവിട്ട വീഡിയോയിലാണ്​ ഇൗ കാഴ്​ചകൾ. 

അൽ ഹബ്​തൂർ സ്​ഥാപനങ്ങളുടെ മേധാവിയും ജീവകാരുണ്യ പ്രവർത്തകനുമായ ഖലാഫ്​ അൽ ഹബ്​തൂർ പിതാവിന്​ സമ്മാനമായി ഒരു കാറും നൽകി. ത​​​​െൻറ ഷോറൂമുകളിൽ നിന്ന്​ ഇഷ്​ടമുള്ള ഏതു കാറു വേണ​െമങ്കിലും  തെരഞ്ഞെടുക്കാനുള്ള അനുമതിയാണ്​ നൽകിയത്​. 
 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajman police
News Summary - ajman police
Next Story