നഗരഹൃദയത്തില്‍ കോവിഡ് പരിശോധനയും വാക്സിന് സൗകര്യവും ഒരുക്കി അജ്മാന്
text_fieldsഅജ്മാന്: കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി നഗരഹൃദയത്തില്‍ കോവിഡ് പരിശോധനക്കും വാക്സിന് സൗകര്യത്തിനുമായി മൊബൈൽ മെഡിക്കൽ സെൻറർ ഒരുക്കി അജ്മാന്. ഈദ് മുസല്ലയിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയും അജ്മാനിലെ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ശൈഖ ഫാത്തിമ ബിൻത് മുബാറക് സന്നദ്ധപ്രവർത്തന പരിപാടികളുമായി സഹകരിച്ചാണ് ഈ സേവനം ആരംഭിച്ചത്.
12 മൊബൈല്‍ യൂനിറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. അജ്മാനിലെ എല്ലാ പൗരന്മാരെയും താമസക്കാരെയും സ്വീകരിക്കാൻ ആരംഭിച്ച കേന്ദ്രം പ്രവർത്തിപ്പിക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന് മെഡിക്കൽ സോൺ ഡയറക്ടർ ഹമദ് തരിം അൽ ഷംസി പറഞ്ഞു. വളൻറിയർ മെഡിക്കൽ ടീമിെൻറ ശേഷി വർധിപ്പിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആയിരത്തിലധികം കേസുകള്‍ ദിവസവും ഇവിടെ കൈകാര്യം ചെയ്യുന്നുണ്ട്.
നാട്ടിലേക്ക് തിരിക്കുന്നതിന് ആവശ്യമായ കോവിഡ് പരിശോധന സൗജന്യമായി ലഭിക്കുന്നതിനാല്‍ നിരവധി പേരാണ് ഇത് ഉപയോഗപ്പെടുത്തുന്നത്. രോഗികൾക്ക് ഏറ്റവും ഉയർന്ന മെഡിക്കൽ നിലവാരത്തിൽ യു.എ.ഇ മെഡിക്കൽ കെയർ സേവനങ്ങൾ നൽകുന്നുവെന്ന് അജ്മാൻ പൊലീസ് മേധാവി മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.