അജ്മാനെ പച്ചപ്പണിയിക്കാൻ പദ്ധതിയുമായി നഗരസഭ
text_fieldsഅജ്മാന്: എമിറേറ്റിനെ കൂടുതല്‍ ഹരിതാഭമാക്കാനൊരുങ്ങി അജ്മാന്. ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പാണ് രംഗത്തെത്തിയത്. ഹരിതവും ആകർഷകവുമായ നഗരങ്ങളിൽ ഒന്നായി എമിറേറ്റിനെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ അജ്മാനില്‍ വ്യാപകമായി മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള നടപടി തുടരാന്‍ തീരുമാനിച്ചു.
എമിറേറ്റിലെ എല്ലാ പ്രദേശങ്ങളിലും തെരുവുകളിലും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും റോഡ് വികസന പദ്ധതികളുടെ നടത്തിപ്പ് സമന്വയിപ്പിക്കുന്നതിനും നഗരസഭ മുന്‍ഗണന നല്‍കും. സംയോജിത അടിസ്ഥാന സൗകര്യ വികസനം, എമിറേറ്റിന്റെ ആകർഷണീയത, മികച്ച ജീവിതസാഹചര്യം, അജ്മാനിലെ ജീവിതനിലവാരം മെച്ചപ്പെടുത്തൽ എന്നിവയാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
എമിറേറ്റിലെ നിരവധി കവലകളിലും പ്രധാന റോഡുകളിലും സൗന്ദര്യവർധക നടീൽ പദ്ധതികൾ നടപ്പാക്കാൻ വകുപ്പ് ഒരു സംയോജിത പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും നഗരസഭ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.