അജ്മാൻ വിനോദ സഞ്ചാര വകുപ്പ് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു
text_fieldsഅജ്മാന്: അജ്മാന് വിനോദ സഞ്ചാര വകുപ്പ് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഇൻറർനാഷനൽ ഫോട്ടോഗ്രഫി അവാർഡുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.
അജ്മാന് പൈതൃക നഗരിയോടനുബന്ധിച്ച് ഒക്ടോബറിൽ നടക്കുന്ന അൽ മുറബ്ബ കലോത്സവത്തിെൻറ പ്രവർത്തനങ്ങളുടെ ഭാഗമായാണ് രണ്ട് ഫോട്ടോഗ്രഫി മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അജ്മാൻ എമിറേറ്റിെൻറ ഏറ്റവും പ്രധാന നാഴികക്കല്ലുകളിലേക്ക് വെളിച്ചം വീശുന്നതിനും അതിെൻറ പാരമ്പര്യവും പുരാവസ്തു സ്ഥലങ്ങളും സാംസ്കാരിക സൗകര്യങ്ങളും അനശ്വരമാക്കുന്നതിനും കാമറ ലെൻസിലൂടെ റെക്കോഡ് ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് വിനോദ സഞ്ചാര വികസന വകുപ്പ്. അജ്മാന് വിനോദ സഞ്ചാര വകുപ്പും ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഇൻറർനാഷനൽ ഫോട്ടോഗ്രഫി അവാർഡും സംയുക്തമായി നിശ്ചയിക്കുന്ന ജൂറി വിജയിയെ അൽ മുറാബ്ബ കലോത്സവ വേളയിൽ പ്രഖ്യാപിക്കും.
ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 10,000 ദിർഹവും രണ്ടാം സ്ഥാനക്കാർക്ക് 8000 ദിർഹവും മൂന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 6000 ദിർഹവും സമ്മാനം ലഭിക്കും. ഫൈനലിസ്റ്റുകളുടെ ഫോട്ടോകള്‍ സന്ദര്‍ശകര്‍ക്കായി ഒക്ടോബർ 28 മുതൽ നവംബർ ആറ് വരെ ദിവസങ്ങളിൽ പ്രദർശിപ്പിക്കും. ഫോട്ടോഗ്രഫി ഹോബി സജീവമാക്കാൻ, ഫെസ്റ്റിവൽ സമയത്ത് അവതരിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ തത്സമയ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നുണ്ട്. അൽ മുറബ്ബ കലോത്സവത്തോടനുബന്ധിച്ച് ആരംഭിക്കുന്ന ഇൻസ്റ്റഗ്രാം മത്സരത്തിലെ വിജയികളെയും പ്രഖ്യാപിക്കും. വിജയികള്‍ക്ക് കാഷ്പ്രൈസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫോട്ടോഗ്രഫിയിൽ താൽപര്യമുള്ളവരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും ഫോട്ടോഗ്രാഫർമാർക്ക് അജ്മാനിലെ ഏറ്റവും മനോഹരമായ ലാൻഡ്മാർക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള അവസരമാണ് മത്സരമെന്ന് അജ്മാൻ ടൂറിസം വികസന വകുപ്പ് ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ജാസിരി പറഞ്ഞു. യു.എ.ഇയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാവാനാണ് അജ്മാന് എമിറേറ്റ് പരിശ്രമിക്കുന്നതെന്നും സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാരെ ആകർഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് വകുപ്പ് നിരന്തരം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.