അജ്മാൻ ട്രാഫിക് ആൻഡ് പട്രോൾ കേന്ദ്രം പ്രവർത്തന സമയം വര്‍ധിപ്പിക്കുന്നു
text_fieldsഅജ്മാന്: അജ്മാന് പൊലീസ് ട്രാഫിക് ആൻഡ് പട്രോള്‍ സേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനസമയം വര്‍ധിപ്പിക്കുന്നു. അജ്മാനില്‍ ഗതാഗത പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനസമയം അധികരിപ്പിക്കുന്നത്. ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകീട്ട് പത്തുവരെയാകും. വെള്ളിയാഴ്ചകളില്‍ രണ്ട് ഷിഫ്റ്റുകളായാണ് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ 7.30 മുതൽ ഉച്ചക്ക് 12 വരെയും ഉച്ചകഴിഞ്ഞ് നാലുമുതൽ വൈകീട്ട് എട്ടുവരെയുമാണ് പ്രവർത്തനം. 2022 നവംബർ 21 മുതൽ 2023 ജനുവരി ആറുവരെയാണ് പിഴയിളവിന്റെ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്.
ജനുവരി ആറുവരെയാണ് പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചിട്ടുള്ളത്. 2022 നവംബര്‍ 11ന് മുമ്പ് സംഭവിച്ച പിഴകള്‍ക്കാണ് 50 ശതമാനം നിരക്കിളവ് ലഭ്യമാകുക. ഉപഭോക്താക്കളുടെ സംതൃപ്തിയും സന്തോഷവും വർധിപ്പിക്കുന്നതിനാണ് പുതിയ സംവിധാനം ഒരുക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അജ്മാൻ എമിറേറ്റിൽ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ബ്ലാക്ക് പോയന്റുകൾ, വാഹനങ്ങൾ പിടിച്ചെടുക്കൽ എന്നിവക്കും ഈ ഇളവ് ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.