അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി സേവനങ്ങള്‍ ഇനി വാട്സ്ആപ്പിലും
text_fieldsഅജ്മാന്: അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ വെർച്വൽ അസിസ്റ്റന്റ് സേവനം വാട്സ്ആപ് വഴി ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചും സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾക്കനുസരിച്ചും അതോറിറ്റിയുടെ സേവനങ്ങൾ നൽകാനാണ് +971600599997 നമ്പറിൽ സൗകര്യം ഒരുക്കുന്നത്.
അതോറിറ്റിയുടെ സേവനങ്ങൾക്കായി വർധിച്ചുവരുന്ന ആവശ്യകത ഉൾക്കൊള്ളുന്നതിനും റെക്കോഡ് കാലയളവിൽ കൂടുതൽ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനുമാണ് വെർച്വൽ അസിസ്റ്റന്റ് ഒരുക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂഷനൽ സപ്പോർട്ട് ഡിപ്പാർട്മെന്റ് ഡയറക്ടർ അബ്ദുൽ റഹ്മാൻ അൽ നുഐമി പറഞ്ഞു. വാട്സ്ആപ് വഴി ടാക്സികൾ ഓർഡർ ചെയ്യുന്നതടക്കം വിവിധ സേവനങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതോറിറ്റിയുടെ സേവനങ്ങളിൽ ഉപഭോക്തൃ സംതൃപ്തിയുടെ നിലവാരം ഉയർത്തുന്നതിന് ഉപഭോക്താവിന് വാട്സ്ആപ് വഴി നിർദേശമോ അന്വേഷണമോ പരാതിയോ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.