Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആഘോഷമായി അക്കാഫ്...

ആഘോഷമായി അക്കാഫ് 'ശ്രാവണ പൗർണമി'

text_fields
bookmark_border
ആഘോഷമായി അക്കാഫ് ശ്രാവണ പൗർണമി
cancel
camera_alt

അ​ക്കാ​ഫ്​ ഇ​വ​ന്‍റ്​​സി​ന്‍റെ ഓ​ണാ​ഘോ​ഷം ‘ശ്രാ​വ​ണ പൗ​ർ​ണ​മി​യു​ടെ’ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്​

ദുബൈ: ആഘോഷമേളങ്ങളും കൊട്ടും പാട്ടും ആട്ടവുമായി അക്കാഫ് ഇവന്‍റ്സിന്‍റെ 'ശ്രാവണ പൗർണമി'. ദുബൈ അൽനസ്ർ ലെഷർലാൻഡിൽ ഒരുക്കിയ ഓണാഘോഷത്തിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തിയതോടെ ഉത്സവച്ഛായയിലായിരുന്നു പരിപാടി. തിരുവാതിരക്കളി, ഗ്രൂപ് ഡാൻസ്, പൂക്കളം, പായസം, താര ജോടി തുടങ്ങിയ വാശിയേറിയ മത്സരങ്ങൾ വിവിധ വേദികളിലായി നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും അക്കാഫ് അലുമ്നികൾ അവതരിപ്പിച്ച ഘോഷയാത്രയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

വനിതകൾ അവതരിപ്പിച്ച ശിങ്കാരിമേളം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. അക്കാഫ് പ്രസിഡന്‍റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിച്ചു. മനുഷ്യൻ കൂടുതൽ സാമൂഹികബോധവുള്ളവരും കൂടുതൽ നന്മ ചെയ്യാൻ കഴിയുന്നവരുമാണെന്നുള്ളതിനു ദൃഷ്ടാന്തമാണ് അക്കാഫിന്‍റെ കഴിഞ്ഞകാല പ്രവർത്തനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കും യു.എ.ഇക്കുമിടയിൽ ചാലകമായി നിലകൊള്ളുന്ന പ്രവാസി സുഹൃത്തുക്കളെ സഹായിക്കാൻ ഭാരത സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി പറഞ്ഞു. ശൈഖ് ഉബൈദ് സുഹൈൽ അൽ മക്തൂം, ദുബൈ കസ്റ്റംസ് മാനേജർ യാക്കൂബ് അൽ അലി എന്നിവർ മുഖ്യാതിഥിയായി. അഭിനയ മികവിന്‍റെ ആറുപതിറ്റാണ്ട് പിന്നിട്ട നടി ഷീലയെ ആദരിച്ചു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ശശി തരൂർ എം.പി എന്നിവർ ഓൺലൈനിലൂടെ ആശംസയർപ്പിച്ചു. ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ സ്വാഗതം പറഞ്ഞു. 1994ൽ തുടങ്ങിയ അക്കാഫിന് സാർവദേശീയമായ അംഗീകാരങ്ങളുടെ കരുത്താണ് കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ പ്രചോദനമെന്ന് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ പറഞ്ഞു. അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, അക്കാഫ് ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, ശ്രാവണ പൗർണമി ജനറൽ കൺവീനർ ഷിബു മുഹമ്മദ്, അക്കാഫ് വൈസ് ചെയർമാന്മാരായ അഡ്വ. ബക്കറലി, മഷൂം ഷാ, വൈസ് പ്രസിഡന്‍റുമാരായ അഡ്വ. ഹാഷിക് തൈക്കണ്ടി, ശ്യാം വിശ്വനാഥൻ, ജോ. സെക്രട്ടറിമാരായ അമീർ കല്ലട്ര, ബെൻസി സൈമൺ, ജോ. ട്രഷറർ ഫിറോസ് അബ്ദുല്ല, കൾചറൽ പ്രോഗ്രാം കോഓഡിനേറ്റർ വി.സി. മനോജ്, വനിത വിഭാഗം ചെയർപേഴ്സൻ റാണി സുധീർ, പ്രസിഡന്‍റ് അന്നു പ്രമോദ്, ജനറൽ സെക്രട്ടറി വിദ്യ പുതുശ്ശേരി, ശ്രാവണ പൗർണമി എക്‌സ്‌കോം കോഓഡിനേറ്റർ സുധീർ പൊയ്യാറ, ജോ. കൺവീനേഴ്‌സ് സന്ദീപ് പെഴേരി, സുരേഷ് പ്രീമിയർ, മഞ്ജു രാജീവ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. അക്കാഫ് സെക്രട്ടറി കെ.വി. മനോജ് പരിപാടികൾ ഏകോപിപ്പിച്ചു. മിഥുൻ രമേശ് അവതാരകനായിരുന്നു. അക്കാഫ് ട്രഷറർ ജുഡിന്‍ ഫെര്‍ണാണ്ടസ് നന്ദി പറഞ്ഞു. അനൂപ് ശങ്കർ, സ്റ്റീഫൻ ദേവസി, രാജേഷ് ചേർത്തല എന്നിവർ ചേർന്ന് അവതരിപ്പിച്ച സംഗീതസന്ധ്യ വൈവിധ്യം കൊണ്ടും ആസ്വാദന നിലവാരത്തിലും ഏറെ മികവ് പുലർത്തിയെന്ന് മീഡിയ കോഓഡിനേറ്റർമാരായ സിന്ധു ജയറാമും അബ്ദുൽ സത്താറും മീഡിയ കൺവീനർ ഉമർ ഫറൂക്കും അറിയിച്ചു.

ഇവർ വിജയികൾ:

പായസ മത്സരം: മഹാരാജ ടെക്നിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ടിലെ യു.വി. മണി ഒന്നാം സ്ഥാനം, സെന്‍റ് അലോഷ്യസ് കോളജിലെ ജൂലി വിൻസെന്‍റ് രണ്ടാം സ്ഥാനം, ഫാത്തിമമാത കോളജിലെ നബീസത് മൂന്നാം സ്ഥാനം, എസ്.കെ.വി.സി ഇന്‍റർനാഷനലിലെ രാജി പ്രോത്സാഹന സമ്മാനം. തിരുവാതിര: വിമല കോളജ് ഒന്നാം സ്ഥാനം, ബാർട്ടൻ ഹിൽ ഗവ. എൻജിനീയറിങ് കോളജ് രണ്ടാം സ്ഥാനം, എസ്.എൻ കോളജ് വർക്കല മൂന്നാം സ്ഥാനം. ഗ്രൂപ് ഡാൻസ്: സെന്‍റ് അലോഷ്യസ് കോളജ് ഒന്നാം സ്ഥാനം, വിമല കോളജ് രണ്ടാം സ്ഥാനം, മലബാർ ക്രിസ്ത്യൻ കോളജ് മൂന്നാം സ്ഥാനം. പൂക്കള മത്സരം: സെന്‍റ് അലോഷ്യസ് കോളജ് ഒന്നാം സ്ഥാനം, കെ.എം.സി.ടി പോളിടെക്നിക് ആൻഡ് എൻജിനീയറിങ് കോളജ് രണ്ടാം സ്ഥാനം, എം.ജി കോളജ് തിരുവനന്തപുരം മൂന്നാം സ്ഥാനം. താര ജോടി: ദിലീപ് -ഷീന ജോടി ഒന്നാം സ്ഥാനം, വിൻസി -ശ്രുതി ജോടി രണ്ടാം സ്ഥാനം, മണികണ്ഠൻ - ലക്ഷ്മി ജോടി മൂന്നാം സ്ഥാനം. ഡൈനാമിക് ജോടി: ജോ -ജിഷ ജോടി. പ്രോത്സാഹന സമ്മാനം: വിവേക് - സൗമ്യ ജോടി, സുധീർ - ആങ്കി ജോടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AkafAkaff Events
News Summary - Akaf celebrates 'Shravana Pournami'
Next Story