കോവിഡ് സന്നദ്ധ പ്രവർത്തകർക്ക് അക്കാഫിെൻറ ആദരം
text_fieldsദുബൈ: മഹാമാരിക്കാലത്ത് ദുരിതത്തിൽപെട്ടവർക്ക് സ്വാന്തനമേകിയ സന്നദ്ധ പ്രവർത്തകർക്ക് അക്കാഫ് വളൻറിയർ ഗ്രൂപ്പിെൻറ ആദരം.
അക്കാഫ് പ്രവർത്തകർക്ക് പുറമെ സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരും ആദരം ഏറ്റുവാങ്ങി.
കോവിഡ് കാലത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് അക്കാഫ് കാഴ്ചവെച്ചത്. കോവിഡ് ബാധിച്ചവർക്ക് ഐസൊലേഷൻ, ചികിത്സ സഹയം, ഭക്ഷണകിറ്റ്, ജോലി നഷ്ടപ്പെട്ട് കുടുങ്ങിയവർക്ക് നാട്ടിലെത്താൻ സൗജന്യ വിമാന സർവിസ്, ഒാക്സിജൻ കോൺസൺട്രേറ്റർ, വാക്സിനേഷൻ സെൻറർ എന്നിവയുമായി 250ഓളം വളൻറിയർമാർ ഒന്നരവർഷമായി സജീവമായിരുന്നു.
ഇവർക്കൊപ്പം കെ.എം.സി.സി, എം.എസ്.എസ്, ഓർമ, ഐ.സി.എഫ് മർക്കസ്, നോർക്ക, അൻബോട്, ഇൻകാസ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ തുടങ്ങിയ സംഘടനകളെയും ആദരിച്ചു. ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസുലർ ഉത്തം ചന്ദ്, ഡി.എച്ച്.എ സി.ഇ.ഒ സാലേ അൽ ഹാഷ്മി, സി.ഡി.എ സി.ഇ.ഒ ഡോ. ഒമർ അൽ മുതന്ന, ദുബൈ പൊലീസിലെ ക്യാപ്റ്റൻ മുഹമ്മദ് സബീൽ മുഹമ്മദ്, ഫഹദ് മുഹമ്മദ് അൽബലൂഷി, മുഹമ്മദ് മുഹ്സിൻ അലി, മർവാൻ ഖലീൽ ഇബ്രാഹിം അൽ ബലൂഷി, വതാന അൽ ഇമാറാത്തിലെ തമീമ മുഹമ്മദ് അൽ നയ്സർ, സി.ഡി.എയിലെ അഹ്മദ് അൽ സാബി എന്നിവരാണ് ആദരിച്ചത്.
പ്രോഗ്രാം ജനറൽ കൺവീനർ ജലാൽ സ്വാഗതം പറഞ്ഞു. സീനിയർ അക്കാഫ് വളൻറിയർ പോൾ ടി. ജോസഫ് അധ്യക്ഷത വഹിച്ചു.
അക്കാഫ് വളൻറിയർ നേതാക്കളായ റാഫി പട്ടേൽ, വെങ്കിട്ട് മോഹൻ, സാനു മാത്യു, മച്ചിങ്കൽ രാധാകൃഷ്ണൻ, ഷൈൻ ചന്ദ്രസേനൻ, എ.എസ്. ദീപു, നൗഷാദ് മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.