അക്ഷയ ത്രിതീയ; ജോയ് ആലുക്കാസിൽ എക്സ്ക്ലൂസിവ് ഓഫർ
text_fieldsദുബൈ: ജോയ് ആലുക്കാസ് അക്ഷയ ത്രിതീയയുടെ ഭാഗമായി ഗോള്‍ഡന്‍ പ്രോസ്പരിറ്റി കാമ്പയിന് പ്രഖ്യാപിച്ചു. ഏപ്രില്‍ 18 മുതല്‍ മേയ് നാലുവരെ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് മികച്ച വിലയില്‍ മനോഹരമായ ആഭരണശ്രേണി സ്വന്തമാക്കാം. ഓരോ പര്‍ച്ചേസിന്റെയും മൂല്യം വര്‍ധിപ്പിക്കുന്ന അത്യാകര്‍ഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
3500 ദിർഹം വിലയുള്ള ഡയമണ്ട് ആഭരണങ്ങളോ പ്രഷ്യസ് സ്റ്റോണ്‍ ജ്വല്ലറിയോ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 500 മില്ലി ഗ്രാം 24 കാരറ്റ് സ്വര്‍ണ ബാർ ലഭിക്കും. 6000 ദിർഹം വിലയുള്ള ഡയമണ്ട് ആഭരണങ്ങളോ പ്രഷ്യസ് സ്റ്റോണ്‍ ജ്വല്ലറിയോ 20,000 ദിർഹം വിലയുള്ള സ്വർണാഭരണങ്ങളോ വാങ്ങുമ്പോള്‍ ഒരു ഗ്രാം 24 കാരറ്റ് സ്വർണ ബാറോ അല്ലെങ്കില്‍ ലക്ഷ്മി വിഗ്രഹമോ ലഭിക്കും.
50,000 ദിർഹം വിലയുള്ള ഡയമണ്ട് ആഭരണങ്ങളോ പ്രഷ്യസ് സ്റ്റോണ്‍ ജ്വല്ലറിയോ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 10 ഗ്രാം 24 കാരറ്റ് സ്വർണ ബാര്‍ സമ്മാനമായി ലഭിക്കും. കൂടാതെ, ഏപ്രില്‍ 30ന് ജോയ് ആലുക്കാസില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് 3500 ദിർഹം സ്വർണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ 200 മില്ലി ഗ്രാം 22 കാരറ്റ് സ്വർണ നാണയം പരിമിതകാല ഓഫറായി ലഭിക്കും. എട്ട് ഗ്രാം സ്വർണ നാണയത്തിന് ജോയ് ആലുക്കാസ് പണിക്കൂലി ഈടാക്കുന്നില്ല.
കൂടാതെ, 10 ശതമാനം തുക നല്കി അഡ്വാന്‍സ് പ്രീ ബുക്ക് ഓഫറും നല്കുന്നു. ഇന്നത്തെ സ്വർണ നിരക്ക് േബ്ലാക്ക് ചെയ്ത് 2025 ഏപ്രില്‍ 30 വരെ ഉപഭോക്താവിന് ഗാരന്റീഡ് ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ലഭിക്കും. പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ സീറോ ഡിഡക്ഷന് ഓഫറും ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.