അൽഐൻ ആശുപത്രിയിൽ മുഴുസമയ അത്യാഹിത വിഭാഗവും അടിയന്തര പരിചരണ കേന്ദ്രവും തുറന്നു
text_fieldsഅൽഐൻ: അബൂദബി ആരോഗ്യ സേവന വിഭാഗം (സേഹ) അൽ ജീമിയിലെ അൽഐൻ ആശുപത്രിയിൽ മുഴുസമയ അത്യാഹിത വിഭാഗവും അടിയന്തര പരിചരണ കേന്ദ്രവും വീണ്ടും തുറന്നു. 16 വയസ്സിന് മുകളിലുള്ള എല്ലാ രാജ്യക്കാർക്കും ആവശ്യമായ ചികിത്സാ സേവനങ്ങളോടുകൂടി അടിയന്തര പരിചരണ വിഭാഗം ആഴ്ചയിൽ ഏഴുദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. ലബോറട്ടറി പരിശോധനകൾ, ഫിസിക്കൽ തെറപ്പി, എക്സ് റേ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. എല്ലാവിധ ആരോഗ്യ ഇൻഷുറൻസ് കാർഡും സ്വീകരിക്കും.
എന്നാൽ, അടിയന്തര ഘട്ടങ്ങളിൽ ഇൻഷുറൻസ് കാർഡ് ഇല്ലാത്തവരെ പരിഗണിക്കുകയും 16 വയസ്സിന് താഴെയുള്ള കുട്ടികളെ ചികിത്സക്കായി എത്തിക്കുകയും ചെയ്യാം.അൽഐൻ ആശുപത്രിയിൽ നടന്ന വാർത്തസമ്മേളനത്തിൽ മാർക്കറ്റിങ് മാനേജർ അബ്ദുൽ റഹ്മാൻ അൽ മെമാരി, മാർക്കറ്റിങ് പബ്ലിക് റിലേഷൻസ് ഓഫീസർ തൈസീർ ഒമർ അൽ സമ്മാനി, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മുസ്തഫ മുബാറക്, സെക്രട്ടറി മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
അബ്ദുൽ റഹ്മാൻ അൽ മെമാരി, ഡോ. ഫത്തിയ അൽ നഖ്ബി എന്നിവർ ചേർന്ന് ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ‘സേഹ’ക്ക് കീഴിലാണ് അൽഐൻ ആശുപത്രി പ്രവർത്തിക്കുന്നത്. സേഹയുടെ കേന്ദ്രങ്ങളെക്കുറിച്ച് കൂടുതലറിയാൻ, 800 50 എന്ന നമ്പറിൽ വിളിക്കുകയോ അല്ലെങ്കിൽ www.seha.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. SEHA മൊബൈൽ ആപ് വഴിയോ 02-4102200 എന്ന നമ്പറിൽ വാട്സ്ആപ് വഴിയോ പരിശോധനക്ക് ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.