Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ​െഎൻ ​െഎ.എസ്​.സി...

അൽ​െഎൻ ​െഎ.എസ്​.സി ഭാരവാഹികൾ ചുമതലയേറ്റു

text_fields
bookmark_border
അൽ​െഎൻ ​െഎ.എസ്​.സി ഭാരവാഹികൾ ചുമതലയേറ്റു
cancel

അൽ​െഎൻ: അൽ​െഎൻ ഇന്ത്യൻ സോഷ്യൽ സ​​െൻററി​​​െൻറ (​െഎ.എസ്​.സി) 2018ലേക്കുള്ള ഭരണസമിതി സത്യപ്രതിജ്ഞ ചൊല്ലി അധികാര​േമറ്റു. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ 17 സ്​ഥാനങ്ങളിലേക്ക്​ മത്സരിച്ച യുനൈറ്റഡ്​ മൂവ്​മ​​െൻറി​​​െൻറ മുഴുവൻ സ്​ഥാനാർഥികളും വിജയം കൈവരിച്ചിരുന്നു. ​െഎ.എസ്​.സി പ്രസിഡൻറ്​ ഡോ. ശശി സ്​റ്റീഫൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഒരു വർഷത്തിനകം ​െഎ.എസ്​.സി കെട്ടിടത്തോട്​ ചേർന്ന്​ 600 പേർക്ക്​ ഇരിക്കാവുന്ന ഒാഡിറ്റോറിയത്തി​​​െൻറ പണിപൂർത്തിയാക്കാൻ ശ്രമിക്കുമെന്ന്​ ഡോ. ശശി സ്​റ്റീഫൻ അറിയിച്ചു. സാധാരണ മാർച്ചിൽ നടത്താറുള്ള തെരഞ്ഞെടുപ്പ്​ ​െഎ.എസ്​.സി ഒാഫിസ്​ പുതിയ കെട്ടിടത്തിലേക്ക്​ മാറിയതിനാൽ കഴിഞ്ഞ ദിവസമാണ്​ നടന്നത്​.

അബൂദബി സർക്കാറി​​​െൻറ നിർദേശമനുസരിച്ച്​ ഇനിയുള്ള തെരഞ്ഞെടുപ്പുകൾ കലണ്ടർ വർഷമനുസരിച്ച്​ ഡിസംബറുകളിലായിരിക്കും നടക്കുക. അതിനാൽ ഇൗ ഭരണസമിതിയുടെ കാലാവധി 2018 ഡിസംബർ വരെയായിരിക്കും. ചടങ്ങിൽ തസ്​വിർ, നസീർ, ​െഎ.എസ്​.സി ട്രഷറർ സന്തോഷ്​, ഡോ. സുധാകരൻ, ജിമ്മി, അഷ്​റഫ്​ പള്ളിക്കണ്ടം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജിതേശ്​ പുരുഷോത്തമൻ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsISCmalayalam newsAl Ainbearers
News Summary - Al ain-ISC-bearers
Next Story