അൽെഎൻ ജബൽ ഹഫീത് ഡെസേർട്ട് പാർക്ക് നാളെ തുറക്കും
text_fieldsഅബൂദബി: സാംസ്‌കാരിക ടൂറിസം വകുപ്പിനു കീഴിൽ അൽഐൻ ജബൽ ഹഫീത് ഡെസേർട്ട് പാർക്ക് നവംബർ ഒന്നിന് സന്ദർശകർക്കായി വീണ്ടും തുറക്കുന്നു. 2021 ഏപ്രിൽ വരെ നീളുന്ന ടൂറിസ്റ്റ് സീസണിൽ പാർക്ക് പ്രവർത്തിക്കും. പകലും രാത്രിയും ഈ പാർക്കിലെ മനോഹര കാഴ്ചകൾ സന്ദർശകർക്ക് ആസ്വദിക്കാൻ സൗകര്യമുണ്ടാകും.
കഴിഞ്ഞ ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിച്ച അബൂദബി എമിറേറ്റിലെ ഏറ്റവും പുതിയ ഔട്ട്‌ഡോർ സാംസ്‌കാരിക സാഹസിക ആകർഷണ കേന്ദ്രമാണിത്. ജബൽ ഹഫീത് പർവതത്തിെൻറ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന ഈ പാർക്കിലെത്തുന്ന സന്ദർശകർക്ക് ചരിത്രം, സംസ്‌കാരം, അതിശയകരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവ ആസ്വദിക്കാനാവും.
5,000 വർഷം പഴക്കമുള്ള തേനീച്ചക്കൂട്, യു.എ.ഇയിലെ ഏറ്റവും പ്രശസ്തമായ പുരാവസ്തു അവശിഷ്ടങ്ങളായ ശവകുടീരങ്ങൾ എന്നിവ പാർക്കിലെ പ്രധാന ആകർഷണങ്ങളാണ്. പ്രദേശത്തിെൻറ സമ്പന്നമായ ചരിത്രവും പുരാതന വാസസ്ഥലവും സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം യു.എ.ഇയിലെ ഏറ്റവും ഉയരമുള്ള പർവതങ്ങളിലൊന്നായ ജെബൽ ഹഫീത് പർവതത്തിെൻറ അടിവാരത്ത് ഒമ്പത് കിലോമീറ്റർ വിസ്തൃതിയിൽ ആകർഷക ഭൂപ്രദേശങ്ങളിലൂടെ പ്രകൃതിദത്ത ചുറ്റുപാടുകളും പാർക്കിൽ ആസ്വദിക്കാനാകും. ആയിരക്കണക്കിന് വർഷത്തെ ഇമറാത്തി ചരിത്രത്തിലൂടെ സഞ്ചരിക്കുക എന്നതാണ് ജബൽ ഹഫീത് ഡെസേർട്ട് പാർക്ക് സന്ദർശിക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടമെന്ന് അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പ് ആക്ടിങ് അണ്ടർ സെക്രട്ടറി സൗദ് അൽ ഹൊസാനി വെളിപ്പെടുത്തി.
എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് അനുയോജ്യമായ ഔട്ട്ഡോർ ജീവിതരീതികൾ അനുഭവിച്ചറിയാനുള്ള അവസരങ്ങളും പാർക്കിലുണ്ട്. ചരിത്രത്തിലും പ്രകൃതി വിഷയങ്ങളിലും താൽപര്യമുള്ളവർക്ക് ഈ പാർക്ക് സന്ദർശനം ഏറെ ഗുണകരമാകും.യു.എ.ഇയിലെ പ്രഥമ യുനെസ്‌കോ ലോക പൈതൃക സൈറ്റായ അൽഐെൻറ സാംസ്‌കാരിക സൈറ്റുകളിൽ ഒന്നാണ് ഈ പാർക്ക്.
സാംസ്‌കാരികവും പ്രകൃതിദത്തവുമായ സവിശേഷതകൾ ഉള്ളതിനാൽ 2017ൽ അമീരി 21ാം ഉത്തരവ് പ്രകാരം ജബൽ ഹാഫിത് നാഷനൽ പാർക്ക് നാഷനൽ റിസർവ് ആയി പ്രഖ്യാപിച്ചു. രാത്രിയിൽ ദീർഘനേരം തങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഇവിടെയുണ്ട്. സന്ദർശകർക്ക് കൂടാരത്തിലെ നക്ഷത്ര കാഴ്ചകൾ ആസ്വദിച്ച് രാത്രി ചെലവഴിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.