അൽ ഐൻ മീലാദ് ഫെസ്റ്റ് ഇന്ന്
text_fieldsഅൽ ഐൻ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം ദർശനം എന്ന പ്രമേയത്തിൽ ഐ.സി.എഫ് ഗ്ലോബൽ തലത്തിൽ ആചരിക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി അൽ ഐൻ ഐ.സി.എഫ് സംഘടിപ്പിക്കുന്ന മീലാദ് ഫെസ്റ്റ് സെപ്റ്റംബർ 13ന് വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിക്ക് അൽ ഐൻ വാട്ടർ കമ്പനിക്ക് സമീപമുള്ള ഹെറിറ്റേജ് വില്ലേജിൽ നടക്കും. സലീം ജൗഹരി കൊല്ലം നയിക്കുന്ന ഇശൽ വിരുന്ന്, പ്രഭാഷണം, സമ്മാനദാനം തുടങ്ങിയ വിവിധ പരിപാടികൾ നടക്കും.
ഫെസ്റ്റിന്റെ ഭാഗമായി പൊതുജനങ്ങൾക്കും, വിദ്യാർഥികൾക്കും വേണ്ടി നടത്തിയ പ്രബന്ധ രചന, ഓൺലൈൻ ക്വിസ് മത്സരങ്ങളിലെ വിജയികളെ വേദിയിൽ പ്രഖ്യാപിക്കും. മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന മീലാദ് ഫെസ്റ്റിൽ ഫാമിലികൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.