അല്‍ഐന്‍, റാസല്‍ഖൈമ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസ് പുനരാരംഭിക്കുന്നു
text_fieldsറാസല്‍ഖൈമ: അല്‍ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍നിന്ന് കോവിഡിനെ തുടർന്ന് നിര്‍ത്തിവെച്ച സര്‍വിസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഭാഗികമായി പുനരാരംഭിക്കുന്നു. മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 29 വരെ വ്യാഴാഴ്ചകളില്‍ റാസല്‍ഖൈമ-കോഴിക്കോട്, ജൂലൈ ഒന്നുമുതല്‍ ഒക്ടോബര്‍ 28 വരെ അല്‍ഐന്‍-കോഴിക്കോട് എന്നിങ്ങനെയാണ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയിരിക്കുന്നത്. അതേ ദിവസങ്ങളില്‍ കോഴിക്കോട്ടുനിന്ന് തിരികെയും സര്‍വിസ് ഉണ്ടാകും. നേരേത്ത റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ രണ്ടുവീതം സര്‍വിസുകള്‍ നടത്തിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.