അൽഐൻ മൃഗശാല വീണ്ടും തുറന്നു
text_fieldsഡയറക്ടർ ജനറൽ ഗാനിം മുബാറക് അൽ ഹജേരിയുടെ നേതൃത്വത്തിലുള്ള സംഘം മൃഗശാല പരിശോധിക്കുന്നു
അൽഐൻ: കഴിഞ്ഞയാഴ്ചയിലുണ്ടായ ശക്തമായ മഴയും ആലിപ്പഴവർഷത്തെയും തുടർന്ന് താൽക്കാലികമായി അടച്ച അൽഐൻ മൃഗശാല സന്ദർശകർക്കായി വീണ്ടും തുറന്നു. ഡയറക്ടർ ജനറൽ ഗാനിം മുബാറക് അൽ ഹജേരി, വിവിധ വകുപ്പ് മേധാവികൾ, മൃഗശാലയുടെ ടീമിലെ പ്രത്യേക അംഗങ്ങൾ എന്നിവർ മൃഗശാലയിലെ എല്ലാ പ്രദേശങ്ങളും പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയതിനുശേഷമാണ് സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെയാണ് സന്ദർശന സമയം. ഹരിതഭംഗി ആസ്വദിച്ച് ഒഴിവുസമയങ്ങളിൽ നടക്കാനും പക്ഷികൾ, ഉരഗങ്ങൾ, ലെമൂർ നടത്തം, കുട്ടികളുടെ മൃഗശാലയിലെ പ്രത്യേക കാഴ്ചകളും അനുഭവങ്ങളും എന്നിവ ആസ്വദിക്കാനുള്ള അവസരങ്ങളും മൃഗശാല ഒരുക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.