അൽ അൻസാരി സമ്മർ പ്രമോഷൻ: 10 ലക്ഷം ദിർഹം ഇന്ത്യക്കാരന്
text_fieldsദുബൈ: അൽ അൻസാരി എക്സ്ചേഞ്ചിന്‍റെ ഒമ്പതാമത് സമ്മർ പ്രമോഷൻ വിജയികളെ പ്രഖ്യാപിച്ചു. മെഗാസമ്മാനമായ പത്തുലക്ഷം ദിർഹം ഇന്ത്യക്കാരനായ സജാദ് അലി ബട്ട് അബ്ദുൽ സമദ് നേടി. അൽ അൻസാരി എക്സ്ചേഞ്ച് വഴി നാട്ടിലേക്കയച്ച 2373 ദിർഹമാണ് സജാദിനെ കോടീശ്വരനാക്കിയത്. ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 31 വരെ അൽ അൻസാരി വഴി പണം അയച്ചവരിൽനിന്ന് നറുക്കെടുപ്പിലുടെ തിരഞ്ഞെടുത്താണ് വിജയികളെ പ്രഖ്യാപിച്ചത്. യമൻ സ്വദേശി സബ്രി അലോസയ്ബിക്ക് മെഴ്സിഡസ് ബെൻസ് സമ്മാനമായി ലഭിച്ചു. നേപ്പാൾ സ്വദേശി ജുനൈദ് അഹ്മദ് സജ്ജാദ്, പാകിസ്താൻ സ്വദേശി കെശാർ ഹം ബഹാദൂർ എന്നിവർ അരക്കിലോ സ്വർണത്തിന് അർഹരായി. അവസാന റൗണ്ടിലെത്തിയ ഏഴുപേർക്ക് 10,000 ദിർഹം വീതം ലഭിച്ചു. 70 ലക്ഷത്തോളം പേരാണ് മത്സരത്തിന്‍റെ ഭാഗമായതെന്ന് സി.ഒ.ഒ അലി അൽ നജ്ജാർ പറഞ്ഞു. ആഴ്ചകളിൽ നടത്തിയ നറുക്കെടുപ്പിലൂടെ ഐ ഫോൺ 12, ഐഫോൺ 13, സ്മാർട്ട് ഫോണുകൾ, കാഷ് പ്രൈസുകൾ എന്നിവ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.