Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘അ​ല്‍ ബ​ദ​ര്‍’...

‘അ​ല്‍ ബ​ദ​ര്‍’ മീ​ലാ​ദു​ന്ന​ബി ഫെ​സ്റ്റി​വ​ൽ 12 മു​ത​ൽ

text_fields
bookmark_border
meelad
cancel

ഫു​ജൈ​റ: ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ‘അ​ൽ ബ​ദ​ർ’ ഫെ​സ്റ്റി​വ​ലി​ന്റെ മൂ​ന്നാം സെ​ഷ​ന്‍ സെ​പ്റ്റം​ബ​ര്‍ 12 മു​ത​ൽ 26 വ​രെ ഫു​ജൈ​റ ക്രി​യേ​റ്റി​വ് സെ​ന്‍റ​റി​ല്‍ ന​ട​ക്കും.

സാം​സ്കാ​രി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഫെ​സ്റ്റി​വ​ലി​ൽ, പ്ര​വാ​ച​ക​ന്റെ ആ​ദ​ര​ണീ​യ​മാ​യ ജീ​വ​ച​രി​ത്ര​ത്തി​ന്റെ വി​വി​ധ ഘ​ട്ട​ങ്ങ​ളും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ളും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന വി​വി​ധ ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.

ഇ​സ്‌​ലാ​മി​ന്റെ സ​ഹി​ഷ്ണു​താ മൂ​ല്യ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ക്കാ​നും പ്ര​വാ​ച​ക​ന്റെ ജീ​വ​ച​രി​ത്ര​ത്തി​ലെ മ​ഹ​ത്താ​യ സ്ഥാ​ന​ങ്ങ​ൾ അ​നു​സ്മ​രി​ക്കാ​നും ശ്ര​മി​ക്കു​ന്ന വി​വി​ധ ശി​ൽ​പ​ശാ​ല​ക​ളും അ​റ​ബ്, ഇ​സ്‌​ലാ​മി​ക ക​ല​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന വി​വി​ധ ക​ലാ​പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഫെ​സ്റ്റി​വ​ലി​ല്‍ ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsMeelad
News Summary - Al Badar Meeladunnabi Festival from 12
Next Story