അൽ ബുസ്താൻ അഥവാ ഷാർജയിലെ ആഫ്രിക്ക
text_fieldsഷാർജയുടെ ചരിത്ര നഗരമായ അൽ മലീഹയോട് ചേർന്ന്, 17ഹെക്ർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന അതിമനോഹരമായ വന്യജീവി സങ്കേതമാണ് അൽ ബുസ്താൻ.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ സങ്കേതത്തിൽ വംശനാശ ഭീഷണി നേടുന്ന 600ൽപരം ജീവജാലങ്ങളാണ് വസിക്കുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതമായ ഇവിടെ സിംഹം, വിവിധ വർഗത്തിൽപ്പെട്ട പുലികൾ, കടുവ, കണ്ടാമൃഗം, ലോകത്തിലെ ഏറ്റവും ചെറിയ കുരങ്ങുമുതൽ വലിയ കുരങ്ങുകൾ വരെ അധിവസിക്കുന്നുണ്ട്. നിരവധി പക്ഷികളുടെ സങ്കേതം കൂടിയാണിത്. ആഫ്രിക്കയുടെ ഇരുണ്ട വനാന്തരങ്ങളിൽ നിന്നുള്ള പക്ഷികളിൽ പാട്ടുകാരും നർത്തകരുമുണ്ട്. അരയന്നങ്ങൾക്ക് നീന്തിത്തുടിക്കാൻ നിരവധി തടാകങ്ങളും.
മാർബ്ൾ പൂച്ചകളെ കണ്ട് നൃത്തം ചെയ്യുന്ന മയിലുകൾ അൽ ബുസ്താനിന് ചിലങ്ക ചാർത്തുന്നു, അറേബ്യൻ വരയാടുകളും പുലികളും കുന്നിൻ ചെരിവുകളിൽ മേഞ്ഞു നടക്കുന്നു. സ്പൈഡർ കുരങ്ങുകൾ, മരങ്ങളുടെ തണലിൽ വെയിലു കായുന്ന കാട്ടുപോത്തുകൾ, പിരിയാത്ത കൂട്ടുകാരായി കഴിയുന്ന ജിറാഫും സീബ്രയും എന്നിവയെയെല്ലാം ഇവിടെ കാണാനാകും.
കുരങ്ങുകൾക്കായി വിസ്മയ ദ്വീപ് തന്നെ തീർത്തിട്ടുണ്ട്. പാറക്കെട്ടിൽ വിരുതു കാട്ടുന്ന കരിമ്പുലികളെയും ഇന്ത്യയിൽ നിന്നു കൊണ്ടുവന്ന ആശ എന്ന കണ്ടാമൃഗവും അതിൻറെ കുഞ്ഞും ആശ്ചര്യകരമായ കാഴ്ചാനുഭവമാണ്. മലയാളികൾ ഉൾപ്പെടെ നൂറിലധികം ജീവനക്കാരാണ് ഇവിടെ പ്രവർത്തിക്കുന്നത്.
അൽ ബുസ്താനിലെ
കണ്ടാമൃഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.