Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2021 7:24 AM IST Updated On
date_range 4 Aug 2021 7:24 AM ISTഅൽ ദൈദ് റോഡ് വികസനം: ശൈഖ് സുൽത്താൻ 10 കോടി അനുവദിച്ചു
text_fieldsbookmark_border
ഷാർജ: ഷാർജയുടെ ഉപനഗരവും കാർഷികമേഖലയുമായ അൽ ദൈദിലെ മൂന്ന് പാതകളുടെ വികസനത്തിന് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 10 കോടി ദിർഹം അനുവദിച്ച് ഉത്തരവിട്ടു.
ദൈദ് പട്ടണത്തെ മലീഹ റോഡുമായി ബന്ധിപ്പിക്കുന്ന അൽ വെഷാ റോഡ്, രക്തസാക്ഷി സുൽത്താൻ ബിൻ മുഹമ്മദ് ബിൻ ഹുവൈദാൻ റോഡ്, ഫലജ് അൽ മുഅല്ലയിലേക്ക് പോകുന്ന ശൈഖ് റാഷിദ് ബിൻ സലേം ബിൻ ഫദേൽ എന്നീ റോഡുകളുടെ രണ്ടു ദിശകളും മൂന്നുവരി പാതകളായി വികസിപ്പിക്കാനാണ് തുക ചെലവഴിക്കുക.
യു.എ.ഇയിലെ വിവിധ മേഖലകളിലേക്ക് നിർമാണവസ്തുക്കൾ കൊണ്ടുപോകുന്നതും ആദ്യ ടോൾ പാതയുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നതുമായ അൽ വെഷാ റോഡിെൻറ വികസനം ചരക്കുവാഹനങ്ങളുടെ നീക്കം എളുപ്പമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story