അൽ ദൈദ് ഇൗത്തപ്പഴ മേളക്ക് തുടക്കം
text_fieldsഷാർജ: യു.എ.ഇയിലെ പ്രധാന കാർഷിക മേളകളിൽ ഒന്നായി അറിയപ്പെടുന്ന അൽദൈദ് ഇൗത്തപ്പഴ മേളയുടെ പുതിയ എഡിഷന് എക്സ്പോ അൽ ദൈദിൽ തുടക്കമായി.
ഒക്ടോബർ നാല് മുതൽ ആറു വരെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ ഇൗത്തപ്പഴങ്ങളുടെ വിവിധ വകഭേദങ്ങൾ പ്രദർശിപ്പിക്കും. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ) സംഘടിപ്പിക്കുന്ന മേളയിൽ ഈത്തപ്പഴ ഉത്പദാകർ, ചെറുകിട കച്ചവടക്കാർ, കർഷകർ, യു.എ.ഇയിലുടനീളമുള്ള ഇൗത്തപ്പന കൃഷി ഉടമകൾ, ഈത്തപ്പന കൃഷിയിൽ സജീവമായിട്ടുളള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവർ പങ്കെടുക്കും. എസ്.സി.സി.ഐ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന ശേഷം അഥിതികൾ എക്സിബിഷൻ സ്റ്റാളുകളിൽ സന്ദർശിച്ച് വിവിധ ഈത്തപ്പഴ ഉത്പന്നങ്ങളും പൈതൃകമായ സംസ്കാരത്തെ പ്രതിഫലിക്കുന്ന മറ്റ് ഉത്പന്നങ്ങളും നോക്കിക്കണ്ടു.
പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം വർധിപ്പിച്ച് കാർഷിക മേഖലയുടെ പുരോഗതിയിലും ഭക്ഷ്യ സ്വയംപര്യാപ്തതയെ പിന്തുണയ്ക്കുന്നതിലും ഫെസ്റ്റിവലിന്റെ പങ്ക് വലുതാണെന്ന് അൽ ഒവൈസ് പറഞ്ഞു. മേളയോടനുബന്ധിച്ച് പ്രാദേശിക കർഷകർക്കായുള്ള വിവിധ മത്സരങ്ങൾ, പരമ്പരാഗതമായ പ്രകടനങ്ങൾ, ലേലം എന്നിവയും നടക്കും. യു.എ.ഇയിലുടനീളമുള്ള ഏറ്റവും മുന്തിയ ഇനം ഈത്തപ്പഴങ്ങൾ പ്രദർശിപ്പിക്കുന്ന മേളയുടെ സന്ദർശന സമയം ദിവസവും രാവിലെ ഒമ്പതു മുതൽ വൈകിട്ട് ഒമ്പതു വരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.