ഈത്തപ്പഴ രുചിമേള അൽ ദൈദ് ഫെസ്റ്റിവൽ വ്യാഴാഴ്ച തുടങ്ങും
text_fieldsഷാർജ: സ്വദേശികളും പ്രവാസികളും ഒരുപോലെ കാത്തിരിക്കുന്ന പ്രസിദ്ധമായ അൽ ദൈദ് ഈത്തപ്പഴ ഫെസ്റ്റിവലിന്റെ ഏഴാമത് സീസൺ ഈ മാസം 27ന് ആരംഭിക്കും. ഈത്തപ്പഴങ്ങളുടെ മധുരമൂറും വൈവിധ്യങ്ങൾകൊണ്ട് ശ്രദ്ധനേടിയ മേള ഇത്തവണ കൂടുതൽ ആകർഷമാക്കാനാണ് ഷാർജ ചേംബർ ഓഫ് കോമേഴ്സിന്റെ തീരുമാനം.
ദൈദ് എക്സ്പോ സെന്ററിൽ ഈ മാസം 30 വരെ നാലു ദിവസം നീണ്ടു നിൽക്കുന്ന അൽ ദൈദ് ഈത്തപ്പഴ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ) അറിയിച്ചു. അൽ ദൈദ്, ഷാർജ തുടങ്ങി യു.എ.ഇയിലെ വിവിധയിടങ്ങളിൽനിന്നുള്ള പ്രാദേശിക കർഷകരെയും ഈന്തപ്പന ഉടമകളെയും പിന്തുണക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വർഷവും എസ്.സി.സി.ഐ ഈത്തപ്പഴ ഫെസ്റ്റിവൽ സംഘടിപ്പിച്ചുവരുന്നത്.
ചരിത്രപരവും സാമൂഹിക, സാംസ്കാരികപരവുമായ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നാണ് ഈ ഉത്സവം. കാർഷിക സംസ്കാരം സമൂഹത്തിൽ പ്രചരിപ്പിക്കുക, യു.എ.ഇയുടെ സുസ്ഥിര വർഷത്തോട് അനുബന്ധിച്ച് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മേള മുന്നോട്ടുവെക്കുന്നത്. രാജ്യവ്യാപകമായി നൂറുകണക്കിന് ഈന്തപ്പന കർഷകരുടെ പങ്കാളിത്തത്തിന് സാക്ഷ്യംവഹിക്കുന്ന നാലു ദിവസത്തെ പരിപാടിയിൽ ഒരു ദശലക്ഷം ദിർഹം സമ്മാനമായി നൽകുന്ന നിരവധി മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.