അൽ ഫലാഹ് ഒപ്റ്റിക്സ് പുതിയ ഷോറൂം തുറന്നു
text_fieldsഅൽ ഫലാഹ് ഒപ്റ്റിക്സ് ഷാർജ ഷോറൂം ഉദ്ഘാടനം മാനേജിങ് ഡയറക്ടർ ലത്തീഫ് കണ്ണോറ, കാൾ സെയ്സ് വിഷൻ മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്ക മാനേജിങ് ഡയറക്ടർ ബഡോയ്ൻ സെറസ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു. നതാലി ജെറൂംസ്, ഹഫ്സ ലത്തീഫ് എന്നിവർ സമീപം
ഷാർജ: അൽ ഫലാഹ് ഒപ്റ്റിക്സ് ഗ്രൂപ്പിെൻറ പുതിയ ഷോറൂം ഷാർജ അൽ വഹ്ദ സ്ട്രീറ്റിൽ തുറന്നു. അതിനൂതന ഉപകരണങ്ങളോടെ സെയ്സ് വിഷൻ എക്സ്പർട്ട് (Zeiss vision Expert) എന്ന അംഗീകാരത്തോടെയുള്ള ഈ ഷോറൂം കാഴ്ച സംബന്ധമായ എല്ലാ സേവനങ്ങളിലും ലോകോത്തര നിലവാരം ഉറപ്പുവരുത്തുന്നുവെന്ന് മാനേജ്മെൻറ് അറിയിച്ചു. 15 വർഷത്തിലധികം സേവന പാരമ്പര്യമുള്ള അൽ ഫലാഹ് ഒപ്റ്റിക്സ് ഗ്രൂപ്പിെൻറ മിഡിലീസ്റ്റിലെ ഈ അംഗീകാരത്തോടെയുള്ള ആദ്യത്തെ ഷോറൂം ഒരു വർഷമായി ഫുജൈറയിൽ പ്രവർത്തിച്ചുവരുന്നു.
ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഷാർജയിലെ ഏക സ്ഥാപനമാണ് അൽ ഫലാഹ് ഒപ്റ്റിക്സ്. ആരോഗ്യമന്ത്രാലയത്തിെൻറ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ലൈസൻസുള്ള ഒപ്റ്റോമെട്രിസ്റ്റുമാരുടെ സേവനം ലഭ്യമാണ്. കൂടാതെ, ഡ്രൈവിങ് ലൈസൻസിനുള്ള കാഴ്ച പരിശോധന സൗകര്യവും നിലവിലുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.