അൽ ഫർദാൻ 'ഇന്ത്യ ഫെസ്റ്റ്' പ്രമോഷൻ: സ്വർണ നാണയങ്ങൾ സമ്മാനം നേടാം
text_fieldsദുബൈ: യു.എ.ഇ മണി എക്സ്ചേഞ്ച് വ്യവസായത്തിലെ മുൻനിരക്കാരായ അൽ ഫർദാൻ എക്സ്ചേഞ്ച് പുതിയ 'ഇന്ത്യ ഫെസ്റ്റ്' പ്രമോഷൻ പ്രഖ്യാപിച്ചു. യു.എ.ഇയിലെ എല്ലാ ബ്രാഞ്ചുകളിലും ആഗസ്റ്റിൽ ആരംഭിച്ച് സെപ്റ്റംബർ മൂന്നു വരെ നീളുന്ന പ്രമോഷെൻറ ഭാഗമായി എല്ലാ വ്യാഴാഴ്ചയും എട്ടുഗ്രാം സ്വർണ നാണയങ്ങൾ സമ്മാനമായി നൽകും.
ഇന്ത്യയിലേക്ക് പണം അയക്കുന്ന ഉപഭോക്താക്കളിൽ നിന്ന് അഞ്ചു പ്രതിവാര വിജയികളെയാണ് തിരഞ്ഞെടുക്കുക.
പ്രമോഷൻ കാലയളവിൽ രണ്ടോ അതിലധികമോ ഇടപാടുകൾ നടത്തുന്നവർക്ക് ഗ്രാൻഡ് പ്രൈസായ 100ഗ്രാമം ഗോൾഡ് കോയിൻ സമ്മാനം നേടാനുള്ള അവസരവുമുണ്ട്.
ഇന്ത്യൻ സമൂഹത്തിൽ നിരവധി ആഘോഷങ്ങൾ നടക്കുന്ന മാസമായതിനാലാണ് ആഗസ്റ്റിൽ ഇത്തരമൊരു പ്രമോഷൻ ആരംഭിച്ചിട്ടുള്ളത്. കമ്പനിയുടെ ഏറ്റവും വലിയ ഉപഭോക്തൃ അടിത്തറക്ക് പ്രതിഫലം നൽകാനും പതിറ്റാണ്ടുകളായി ഈ രാജ്യത്തിന് അവർ നൽകുന്ന അവിശ്വസനീയ സംഭാവനക്ക് പകരംനൽകുന്നതിനുമാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചതെന്ന് അൽ ഫർദാൻ എക്സ്ചേഞ്ച് സി.ഇ.ഒ ഹസൻ ഫർദാൻ അൽ ഫർദാൻ പറഞ്ഞു. യു.എ.ഇയിൽ 70ലേറെ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന വിപുലമായ ശൃംഖലയാണ് അൽ ഫർദാൻ എക്സ്ചേഞ്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.