Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅല്‍ ഹദ് വ: ബദുവിയന്‍...

അല്‍ ഹദ് വ: ബദുവിയന്‍ കവിതകളുടെ മലര്‍വാടി

text_fields
bookmark_border
അല്‍ ഹദ് വ: ബദുവിയന്‍ കവിതകളുടെ മലര്‍വാടി
cancel

ഷാര്‍ജ, കേട്ട കഥകളുടെ യഥാര്‍ഥ പൊരുളുകള്‍ ചികയാതെ, ഊതിവീര്‍പ്പിച്ച് പറഞ്ഞ് നടന്നാണ് സമൂഹങ്ങള്‍ നല്ലവരും ക്രൂരരുമായ കഥാപാത്രങ്ങളെ സൃഷ്ടിച്ചത്.ത്തരത്തില്‍ ഏറെ ക്രൂശിക്കപ്പെട്ട ജനവിഭാഗമാണ് അറബ് നാഗരികതയുടെ ആദിമ വാസികളായ ബദുക്കള്‍. ഇവരുടെ ജീവിത രീതികള്‍ പോലും നേരാവണ്ണം മനസിലാക്കാതെ അടിച്ചിറക്കിയ ഊഹാപോഹങ്ങള്‍ക്ക് കണക്കില്ല.

ബദുക്കള്‍ സഞ്ചാരികളാണ്, കാര്‍ഷിക മേഖലയില്‍ നിന്ന് കാര്‍ഷിക മേഖലയിലേക്ക് മൃഗങ്ങളുമൊത്ത് യാത്ര പോകുന്നവര്‍.നടന്ന് നടന്ന് ഇവര്‍ തീര്‍ത്ത പാതകളാണ് ആധുനിക ഗള്‍ഫിൻെറ വളര്‍ച്ചയുടെ പ്രധാന ഉറവിടങ്ങളിലൊന്ന്. ബദുക്കളുടെ യാത്ര സംഘത്തെയൊ, അവരുടെ പരമ്പരാഗത ആഘോഷങ്ങളിലൊ ഒരുവട്ടമെങ്കിലും പങ്കെടുത്തവര്‍ ഒരിക്കലും ഇവരെ കുറിച്ച് കേട്ട കഥകള്‍ പിന്നെ മറ്റൊരാളോട് ആവര്‍ത്തിക്കില്ല.

യാത്രകളില്‍ ബദുക്കള്‍ നെഞ്ചിലേറ്റി നടക്കുന്ന കവിതയാണ് അല്‍ ഹദ് വ. എഴുവരികളുള്ള ഈ കവിതകള്‍ രേഖപ്പെട്ട് കിടക്കുന്നത് പ്രധാനമായും മനസുകളിലാണ്. യത്ര സംഘങ്ങള്‍ക്കും മുങ്ങല്‍ വിദഗ്ധര്‍ക്കും ഊര്‍ജ്ജം പകരാനും ആഘോഷങ്ങള്‍ അനുഭൂതിയാക്കാനും ഈ ബദുവിയന്‍ കവിതകള്‍ക്കുള്ള ഊര്‍ജ്ജം അനുഭവിച്ചറിയണം.

യു.എ.ഇയില്‍ നടക്കുന്ന പരമ്പരാഗത ആഘോഷങ്ങളിലെല്ലാം കൂട്ടം കൂടിയിരുന്ന് കവിത ആലപിക്കുന്ന ഒരു കൂട്ടം വയോധികരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. നമ്മുടെ അക്ഷരശ്ലോക സദസുകള്‍ക്ക് സമാനമാണ് അല്‍ ഹദ് വ കാവ്യലാപന രീതി. ഒരാള്‍ അവസാനിപ്പിക്കുന്ന ഭാഗത്ത് നിന്ന് മറ്റൊരാള്‍ തുടങ്ങുന്നു. ഇതില്‍ നിമിഷ കവിതകളും പിറക്കുന്നു.

യു.എ.ഇയിലെ മുത്തശ്ശന്‍മാരും മുത്തശ്ശികളും പുതിയ തലമുറക്ക് പറ‍ഞ്ഞും പാടിയും കൊടുക്കുന്ന പരന്പരാഗത തനിമയില്‍ നിന്ന് അല്‍ ഹദ്വ ഇന്നും പൂത്തുലയുന്നു. ഹദ്വ കവിതകൾ കൂടുതലും സാംസ്കാരിക പൈതൃകമാണ്. അതിന്റെ രചയിതാക്കള്‍ ഏറെയും അജ്ഞാതമാണ്. ത്രി-റിഥമിക് ഗാനമായ ഇതിന് എല്ലാ ഗൾഫ് രാജ്യങ്ങളിലും വ്യത്യസ്ത പതിപ്പുകളുണ്ട്.

കല്യാണം, ഗോത്ര, ദേശീയ ഉത്സവങ്ങൾ, പ്രത്യേകിച്ച് ഒട്ടക മൽസരങ്ങൾ എന്നിവയിൽ കവിതകൾ ചൊല്ലുന്നു, കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ കവിതകള്‍ രചിക്കുകയുംചൊല്ലുകകയും ചെയ്യുന്നു

വാക്യങ്ങളുടെ വാക്കാലുള്ള കൈമാറ്റത്തിനിടയിലുള്ള സാമൂഹിക ബന്ധമാണ് ഏറ്റവും പ്രധാനപ്പെട്ട വശം. പ്രിയപ്പെട്ടവർ, ബന്ധുക്കൾ, സുഹൃത്തുക്കൾ അല്ലെങ്കിൽ ഗോത്രത്തലവന്മാർക്ക് സന്ദേശങ്ങൾ അയയ്ക്കുന്നത് തീമുകളിൽ ഉൾപ്പെടുന്നു. സാമൂഹിക വിഷയങ്ങളിൽ കവിക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള ഒരു മാധ്യമം കൂടിയാണിത്.

വ്യക്തികൾ അല്ലെങ്കിൽ ഗോത്രങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുക, ചരിത്രപരമായ നേട്ടങ്ങൾ ഉയർത്തിക്കാട്ടുക, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ പോലുള്ള സമകാലിക തീമുകൾ എന്നിവയാണ് മറ്റ് വിഷയങ്ങൾ. പുതുതലമുറക്ക് മുൻകാല ചരിത്രത്തെക്കുറിച്ച് അറിയാനും അവരുടെ പരമ്പരാഗത ജീവിത രീതിയെക്കുറിച്ച് അറിയാനും അവസരമൊരുക്കുന്നു. കവിതകൾ രചിക്കാനും ചൊല്ലാനുമുള്ള കഴിവ് കുടുംബത്തിലൂടെയും ഗോത്ര മൂപ്പന്മാരിലൂടെയും കൈമാറ്റം ചെയ്യപ്പെടുന്നു. പരമ്പരാഗത നൃത്തമായ അയാലയിലും ഈ കവിതകള്‍ ഉപയോഗിക്കാറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al-HadwaBedouin Poetry
News Summary - Al-Hadwa: The Flowerpot of Bedouin Poetry
Next Story