അൽ ഇർഷാദ് ഗ്രൂപ് വാർഷികാഘോഷം സംഘടിപ്പിച്ചു
text_fieldsഅൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പിെൻറ വാർഷികാഘോഷത്തിെൻറ ഭാഗമായി നടന്ന ബാഡ്മിൻറൺ ടൂർണമെൻറിലെ ജേതാക്കൾക്ക് ചെയർമാൻ യൂനുസ് ഹസൻ ട്രോഫി കൈമാറുന്നു
ദുബൈ: യു.എ.ഇയിലെ പ്രമുഖ കമ്പ്യൂട്ടർ റീെട്ടയ്ൽ ഗ്രൂപ്പായ അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പിെൻറ വാർഷികാഘോഷവും ബാഡ്മിൻറൺ ടൂർണമെൻറും ദുബൈ അൽനഹ്ദയിലെ ഡി ടു സ്പോർട്സ് അക്കാദമിയിൽ നടന്നു. ചെയർമാൻ യൂനുസ് ഹസൻ ഉദ്ഘാടനം നിർവഹിച്ചു.
ജനറൽ മാനേജർ രാജഗോപാൽ, സി.ഇ.ഒ മുസ്തഫ, ഡയറക്ടർ പി.കെ.പി. അഷ്റഫ്, അബൂദബി ബ്രാഞ്ച് മേധാവി ജലീൽ പ്രാച്ചേരി എന്നിവർ നേതൃത്വം നൽകി. ബാഡ്മിൻറണിൽ സി.പി. റാഷിദ് -ഫായിസ് ചേനച്ചംകണ്ടി സഖ്യം ചാമ്പ്യൻമാരായി. ബാസിത്- ശ്രീജേഷ് സഖ്യമാണ് റണ്ണേഴ്സ് അപ്പ്.
ട്രോഫിയും സ്ഥാപനത്തിെൻറ വിവിധ മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ചർക്കുള്ള അവാർഡും വിതരണം ചെയ്തു. 10 വർഷത്തിലേറെയായി കമ്പനിയിൽ ജോലിചെയ്യുന്നവരെ യൂനുസ് ഹസൻ കാഷ് അവാർഡും മെമെൻറോയും നൽകി ആദരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.