അൽഖൈൽ മെട്രോ സ്റ്റേഷന്റെ പേര് മാറുന്നു
text_fieldsദുബൈ: അൽ ഖൈൽ മെട്രോ സ്റ്റേഷന്റെ പേരിൽ മാറ്റം. ഏപ്രിൽ ഒന്നു മുതൽ അൽ ഫർദാൻ എക്സ്ചേഞ്ച് എന്നായിരിക്കും സ്റ്റേഷന്റെ പേരെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഇതുസംബന്ധിച്ച കരാറിൽ ഇരുകൂട്ടരും ഒപ്പുവെച്ചു.
ഏപ്രിൽ മുതൽ ജൂൺ വരെ കാലയളവിൽ മെട്രോ സ്റ്റേഷനുകളുടെ അകത്തും പുറത്തുമുള്ള സൂചനാബോർഡുകളിൽ ആർ.ടി.എ പുതിയ പേര് നൽകും. കൂടാതെ, പുതിയ പേര് ഡിജിറ്റൽ സംവിധാനത്തിലും ആർ.ടി.എയുടെ ആപ്ലിക്കേഷനിലും അനൗൺസ്മെന്റിലും ഉൾപ്പെടുത്തും.
പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ഭാഗമായാണ് സ്വകാര്യ കമ്പനികൾക്ക് സ്വന്തം സ്ഥാപനങ്ങളുടെ പേര് മെട്രോ സ്റ്റേഷനുകളിൽ നൽകാനുള്ള അവസരം നൽകുന്നതെന്ന് ആർ.ടി.എ റെയിൽ ഏജൻസി സി.ഇ.ഒ അബ്ദുൽ മുഹ്സിൻ കൽബത്ത് പറഞ്ഞു. 2009 മുതലാണ് പദ്ധതി ആരംഭിച്ചത്. ഇതുവഴി 2010 മുതൽ 2020 വരെ ആർ.ടി.എ 200 കോടി ദിർഹമിന്റെ വരുമാനമാണ് നേടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.