അൽ മദീനക്ക് 50 വയസ്സ്; ഒരു വര്‍ഷം നീളുന്ന ആഘോഷം
text_fieldsദുബൈ: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അൽ മദീനക്ക് ഇത് 50ാം വാർഷികം. സിൽവർ ജൂബിലി ആഘോഷത്തിെൻറ സന്തോഷം ഉപഭോക്താക്കളുമായി പങ്കുവെക്കാൻ ഒരുവർഷത്തെ പ്രമോഷൻ ഓഫറുകളാണ് ഒരുക്കുന്നത്. ഇതിെൻറ ഭാഗമായി ജബൽ അലിയിൽ ക്രൗൺ മാളും മാംഗോ ഹൈപർമാർക്കറ്റും തുറന്നു. അൽ മദീനയിലെ ഉൽപന്നങ്ങൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ ഓൺലൈൻ സ്റ്റോർ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്മെൻറ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയ ഒന്നിലെ അല്‍ അസായല്‍ സ്ട്രീറ്റിലാണ് വിശാലമായ ഷോപ്പിങ് മാളും ഹൈപര്‍ മാര്‍ക്കറ്റും ആരംഭിച്ചത്.
1.23 ലക്ഷം ചതുരശ്രയടിയിൽ പണിത ക്രൗണ്‍ മാളില്‍ 60,000 ചതുരശ്രയടിയിലുള്ള മാംഗോ ഹൈപര്‍ മാര്‍ക്കറ്റ് കൂടാതെ, ഡിസ്കൗണ്ട് സെൻറര്‍, മണി എക്സ്ചേഞ്ച്, ക്ലിനിക്, ഫാര്‍മസി, ഗോള്‍ഡ് ജ്വല്ലറി, മൊബൈല്‍ ഷോപ്പുകള്‍, വിവിധ റസ്റ്റാറൻറുകള്‍, സലൂണ്‍, കഫറ്റീരിയ തുടങ്ങി 35ഓളം ഷോപ്പുകളും പ്രവര്‍ത്തനസജ്ജമായി.
ജബല്‍ അലി ഏരിയയിലെ ഏറ്റവും വലിയ മാംഗോ ഹൈപര്‍ മാര്‍ക്കറ്റ് ഒറ്റനിലയിലാണ്. ഫ്രൂട്സ് ആൻഡ് വെജിറ്റബിള്‍, മത്സ്യ-മാംസ്യങ്ങള്‍, ഹോട്ട് ഫുഡ്, ഡെലി, റോസ്റ്ററി, ലൈവ് ബേക്കറി, സ്വീറ്റ്സ് തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളുടെ നിര ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിലക്കുറവിന് പുറമേ ഒരു കിലോവരെ സ്വര്‍ണവും മറ്റ് നിരവധി സമ്മാനപദ്ധതികളും ഒരുക്കിയിട്ടുണ്ട്. മുഹമ്മദ് ഈസ്സ മുഹമ്മദ് അല്സംത്, സയീദ് മുഹമ്മദ് സയീദ് ബിന്‍ സബീഹ് അല്‍ഫലാസി, അല്‍ മദീന ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്ല പൊയില്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. 50 വര്‍ഷം പിന്നിടുന്നതിെൻറ ഭാഗമായ ആഘോഷങ്ങളുടെ ലോഗോ പ്രകാശനം അബ്ദുല്ല പൊയില്‍ നിര്‍വഹിച്ചു.
അല്‍ മദീന ഗ്രൂപ്പിെൻറ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്കുള്ള ചുവടുവെപ്പായ 'അല്‍ മദീന ഡെയ്ലി'യുടെ ലോഗോ പ്രകാശനം വാർത്തസമ്മേളനത്തിൽ നടന്നു. ഉടൻ ഓൺലൈൻ സംവിധാനംവഴി കൂടുതൽ ഉപഭോക്താക്കളിലേക്ക് അൽ മദീന എത്തുമെന്ന് ഓപറേഷൻസ് ഡയറക്ടർ മുഹമ്മദലി പറഞ്ഞു.
ദുബൈ ഇന്‍വെസ്റ്റ്മെൻറ് പാര്‍ക്കില്‍ ഒന്നരലക്ഷം ചതുരശ്രയടിയിലുള്ള ഷോപ്പിങ് മാളിെൻറയും അല്‍ ഖൈല്‍ ഹൈറ്റ്സില്‍ രണ്ടര ലക്ഷം ചതുരശ്രയടിയുടെ ഷോപ്പിങ് മാളിെൻറയും നിര്‍മാണം പുരോഗമിക്കുന്നു. ഇതിന് പുറമേ നിരവധി സൂപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിങ് സെൻററുകളും ഗ്രൂപ്പിന് കീഴില്‍ നിര്മാണപുരോഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ അഡ്മിൻ ആൻഡ് എച്ച്.ആർ ഡയറക്ടർ സഗീർ പൊയിൽ, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ അയ്യൂബ് ചെറുവത്ത്, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് മാനേജർ ടി. അരുൺ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.