ആൽമക്തൂം പാലം ഭാഗികമായി അടച്ചിടും
text_fieldsദുബൈ: ആൽമക്തൂം പാലം ഭാഗികമായി അടച്ചിടും. രാത്രി 11 മുതൽ വെളുപ്പിന് 5 മണി വരെയാണ് പാലം അടച്ചിടുന്നത്. അടുത്ത വർഷം ജനുവരി 16 വരെ നിയന്ത്രണം തുടരും. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ആൽമക്തും പാലത്തിൽ രാത്രികാലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. രാത്രി 11നും വെളുപ്പിന് അഞ്ചിനും ഇടക്കുള്ള ഗതാഗതം തടസ്സപ്പെടുന്നത് വലിയ തോതിൽ ആളുകൾക്ക് പ്രയാസം സൃഷ്ടിക്കാനിടയില്ലെന്നാണ് നിഗമനം.
അതേ സമയം ഞായറാഴ്ച പാലം പൂർണമായും അടച്ചിടും. ആൽ മക്തും ബ്രിഡ്ജ് അടച്ചിടുന്ന സമയങ്ങളിൽ യാത്രക്കാൻ മറ്റു ബദൽ റോഡുകളെ ആശ്രയിക്കണമെന്നും ആർ.ടി.എ നിർദേശിച്ചു. തിരക്ക് ഒഴിവാക്കാൻ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടിവരും. ദുബൈയിലെ പ്രധാന പാലങ്ങളിലൊന്നാണ് ആൽ മക്തൂം. നിത്യവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.