അജ്മാനിലെ യാത്രക്ക് അല്‍ മസര്‍ കാര്‍ഡ്
text_fieldsഅജ്മാനിലെ ബസ് സര്‍വീസുകളിലെ യാത്രക്ക് അല്‍ മസര്‍ കാര്‍ഡ്. മറ്റുള്ളവരെ അപേക്ഷിച്ച് മസർ കാർഡ് ഉടമകൾക്ക് ബസ് നിരക്കില്‍ ഇളവും അനുവദിക്കുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി അജ്മാനിലെ പൊതുബസ് ഉപയോഗിക്കുകയാണെങ്കിൽ, അല്ലെങ്കിൽ മറ്റ് എമിറേറ്റുകളിലേക്ക് യാത്രചെയ്യാൻ ബസ് ഉപയോഗിക്കുകയാണെങ്കിൽ അജ്മാന് ട്രാന്‍സ്പോര്‍ട്ട് അനുവദിക്കുന്ന മസാർ കാർഡ് യാത്രാനിരക്ക് കുറക്കാൻ സഹായിക്കും. ആദ്യമായി അജ്മാനിലെ പൊതു ബസ് സർവീസ് ഉപയോഗിക്കുന്നവരായാലും സ്ഥിരം ഉപയോഗിക്കുന്ന ആളായാലും മസാർ കാർഡിനായി യാത്രക്കാര്‍ക്ക് സൈൻ അപ്പ് ചെയ്യാം. മസര്‍ കാര്‍ഡ് സ്വന്തമാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി രണ്ട് മാര്‍ഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ട്രാൻസ്പോർട്ട് അതോറിറ്റിയുടെ വെബ്സൈറ്റായ ta.gov.ae എന്ന ഓൺലൈൻ വഴിയോ ശൈഖ് അബ്ദുല്ല ബിൻ റാഷിദ് അൽ നുഐമി സ്ട്രീറ്റിലെ സെൻട്രൽ സ്റ്റേഷനായ 'അൽ മുസല്ല' ബസ് സ്റ്റേഷനിൽ നിന്നോ കാര്‍ഡ് കരസ്ഥമാക്കാം. രണ്ട് മാർഗങ്ങളായാലും കാർഡിനുള്ള പണമടക്കാനും അത് സ്വീകരിക്കാനും സെൻട്രൽ ബസ് സ്റ്റേഷൻ സന്ദർശിക്കേണ്ടതുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിച്ചാൽ ഒരു നമ്പർ അറിയിപ്പ് അപേക്ഷകന് ലഭിക്കും. അപേക്ഷകന് രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിൽ ഒരു സ്ഥിരീകരണ ഇമെയിലും ലഭിക്കും. മസാർ കാർഡ് ലഭിക്കുന്നതിന് നമ്പർ സഹിതമുള്ള സ്ഥിരീകരണ ഇ-മെയിലിന്റെ പ്രിന്റ് അജ്മാൻ മുസല്ല ബസ് സ്റ്റേഷനിലില് ഹാജരാക്കണം. സ്റ്റേഷനില്‍ പണം അടക്കുന്നതോടെ അപേക്ഷകന് മസാർ കാർഡ് ലഭിക്കും.
ഓണ്‍ ലൈന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് സെൻട്രൽ ബസ് സ്റ്റേഷനില്‍ അപേക്ഷകന്റെ എമിറേറ്റ്സ് ഐഡി നൽകി കാർഡിന് അപേക്ഷിക്കാം. നിങ്ങൾ ആവശ്യമായ വിവരങ്ങൾ സമർപ്പിച്ചുകഴിഞ്ഞാൽ, മസാർ കാർഡ് നൽകും. സ്റ്റേഷനിൽ പണമടച്ച് ആവശ്യമായ ബാലൻസ് ഉപയോഗിച്ച് നിങ്ങൾക്ക് ടോപ്പ് അപ്പ് ചെയ്യാനും കഴിയും. മസർ കാർഡിനായി സൈൻ അപ്പ് ചെയ്യുമ്പോൾ 25 ദിർഹം അടയ്ക്കേണ്ടതുണ്ട്. കാർഡിൽ ഉപയോഗിക്കുന്നതിന് 20 ദിർഹം ബാലൻസായി ലഭിക്കും.
മസർ കാർഡ് കൈവശമുള്ള ബസ് യാത്രക്കാർക്ക്, മസർ കാർഡ് ഇല്ലാത്തവരെ അപേക്ഷിച്ച് ബസ് നിരക്ക് താരതമ്യേന കുറവായിരിക്കും. മസാർ കാർഡ് ഉടമയായ ഒരു യാത്രക്കാരന് 3 ദിർഹം മുതലാണ് നിരക്ക്. ഇല്ലാത്തവർക്ക് 5 ദിർഹം മുതലാണ്.
അബുദാബിയിലേക്ക് പോകുമ്പോൾ മസർ കാർഡ് ഉടമ 30 ദിർഹമും ഇല്ലാതെയാണെകിൽ 35 ദിർഹമുമാണ് നൽകേണ്ടത്. ദുബൈയിലേക്ക് 15 ദിർഹം(കാർഡ് ഇല്ലാതെ19), ഷാർജയിലേക്ക് 5 ദിർഹം(ഇല്ലാതെ 9), ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് 6 ദിർഹം(ഇല്ലാതെ 10), ഉമ്മുൽ ഖുവൈനിലേക്ക് 10 ദിർഹം(ഇല്ലാതെ15), റാസൽഖൈമയിലേക്ക് 20 ദിർഹം(ഇല്ലാതെ 25) എന്നിങ്ങനെയാണ് നിരക്ക്.
മസർ കാർഡ് എങ്ങനെ റീചാർജ് ചെയ്യാം?
മസർ കാർഡ് ടോപ്പ്-അപ്പ് ചെയ്യണമെങ്കിൽ, ഇനിപ്പറയുന്ന ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് അത് ഓൺലൈനിൽ എളുപ്പത്തിൽ ചെയ്യാം:
ഈ ലിങ്ക് സന്ദർശിക്കുക: https://eservices.ta.gov.ae/en/masaar-card
നിങ്ങളുടെ മസർ കാർഡ് നമ്പർ നൽകി 'അടുത്തത്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക.
അടുത്തതായി, സേവന പേജ് നിങ്ങളുടെ കാർഡിലെ നിലവിലെ തുക കാണിക്കും. ടോപ്പ്-അപ്പ് തുക നൽകുക.
അടുത്തതായി, 'പേയ്മെന്റ് വിശദാംശങ്ങൾ സ്ഥിരീകരിക്കുക' എന്നതിൽ ക്ലിക്ക് ചെയ്ത് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി തുക അടക്കുക.
അതിനുശേഷം, ഇടപാട് സ്ഥിരീകരിക്കുന്ന നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ വഴി നിങ്ങൾക്ക് ഒരു എസ്.എം.എസ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.