അല്‍ നഖ്ബിയന്‍ കാവല്‍ ഗോപുരം
text_fieldsറാസല്‍ഖൈമയിലെ ഖത്ത് മേഖലയുടെ പ്രൗഢ സ്മരണ നിലനിര്‍ത്തുന്നതാണ് അല്‍ നഖ്ബിയന്‍ വാച്ച് ടവര്‍. ഋതുഭേദങ്ങള്‍ക്കിടയില്‍ നാശം സംഭവിച്ച ഈ കാവല്‍ ഗോപുരം നിലവില്‍ പുരാവസ്തു വകുപ്പിന്‍റെ സംരക്ഷണയിലാണ്. 5000ലേറെ ആണ്ടുകളുടെ ചരിത്രമുറങ്ങുന്ന പ്രദേശമാണ് ഖത്ത്. ആല്‍ ഖാസിമി ഗോത്രവംശജരുടെ നിയന്ത്രണത്തിലായിരുന്നു പ്രദേശം.
1820ല്‍ ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടിയില്‍ അന്നത്തെ ഖത്ത് ഭരണാധിപന്‍ ശൈഖ് ഹസന്‍ ബിന്‍ റഹ്മാന്‍ മേജര്‍ ജനറല്‍ വില്യം കെയറുമായി ഒപ്പുവെച്ചിരുന്നു. ഇത് ഒമാന്‍ തീരത്തെ മറ്റു ഗോത്ര നേതൃത്വവും ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടിയിലേക്ക് നയിച്ചു. മലനിരകളിലെ ഗോത്രങ്ങളും ഖത്ത് നിവാസികളും നിരന്തരം പോരടിച്ചിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത് 1888ല്‍ കൃഷി നാശത്തിനും നിരവധിപേരുടെ ജീവഹാനിക്കും വഴിവെച്ചിരുന്നു. കളിമണ്ണും ഇത്തിളുകളും ഉപയോഗിച്ചുള്ള അതിപുരാതനമായ ഈ കാവല്‍ ഗോപുര നിര്‍മിതി ഇന്നൊരു കൗതുക കാഴ്ച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.