മുടിമുറിച്ച് പുത്തൻ ഉന്മേഷത്തിൽ അൽ നിയാദി
text_fieldsദുബൈ: യു.എ.ഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒരുമാസം തികയാനിരിക്കെ മുടിമുറിക്കുന്ന ചിത്രം പുറത്തുവിട്ടു. നിലയത്തിലെ സഹപ്രവർത്തകനായ നാസയുടെ ബഹിരാകാശ സഞ്ചാരി ഫ്രാങ്ക് റൂബിയോയാണ് പ്രത്യേകം രൂപപ്പെടുത്തിയ ട്രിമ്മർ ഉപയോഗിച്ച് മുടി മുറിച്ചെടുത്തത്. പച്ച വസ്ത്രം ധരിച്ച് ഉന്മേഷവാനായാണ് അൽ നിയാദി ചിത്രത്തിലുള്ളത്. യു.എ.ഇയുടെ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രമാണ് ട്വിറ്ററിൽ ചിത്രം പങ്കുവെച്ചത്.
മുറിച്ചെടുക്കുന്ന മുടി വലിച്ചെടുക്കുന്ന ഒരു കുഴൽ ട്രിമ്മറിൽ സ്ഥാപിച്ചിട്ടുണ്ട്. ബഹിരാകാശ നിലയത്തിലെ ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ മുടി ചിതറിപ്പോകുന്നത് ഒഴിവാക്കുന്നതിനാണിത്. ഹൃദ്രോഗം തടയാൻ സഹായിക്കുന്ന തെറപ്പിയും മരുന്നുകളും രൂപപ്പെടുത്താൻ ശാസ്ത്രജ്ഞരെ സഹായിക്കുന്ന ഗവേഷണത്തിന്റെ ഭാഗമായി മനുഷ്യ ഹൃദയ കോശങ്ങളെക്കുറിച്ച് പഠിക്കുകയാണ് അൽ നിയാദി ഇപ്പോൾ. അതോടൊപ്പം ബഹിരാകാശത്തെ ഉറക്കം സംബന്ധിച്ച പഠനത്തിന്റെയും ഭാഗമാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ഒരുദിവസം മുഴുവൻ സ്ലീപ് മോണിറ്ററിങ് ഹെഡ്ബാൻഡ് ധരിച്ചാണ് അദ്ദേഹം ഉറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.