അൽ റാശിദ് ഖുർആൻ സ്റ്റഡി സെന്റർ പ്രഭാഷണം ഇന്ന്
text_fieldsദുബൈ: ദുബൈ ഇസ്ലാമിക് അഫയേഴ്സിന്റെ അനുമതിയോടെ അൽ റാശിദ് ഖുർആൻ സ്റ്റഡി സെന്റർ പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബർ 15ന് ഞായറാഴ്ച ഇഷ നമസ്കാരത്തിനുശേഷം അൽ തവാറിലെ അൽ റാശിദ് സെന്ററിൽ നടക്കുന്ന പരിപാടിയിൽ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിയ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ശൈഖ് മുഹമ്മദ് അൽ കുബൈസി സംസാരിക്കും.
‘സമയം അനുഗ്രഹമാണ്, അമൂല്യമാണ്. സത്യവിശ്വാസിയുടെ ജീവിതത്തിൽ അതെങ്ങനെ കാര്യക്ഷമമായി പ്രവർത്തനപഥത്തിലേക്കെത്തിക്കും?’ എന്നതാണ് വിഷയം. പ്രഭാഷണത്തിനു ശേഷം സംശയ നിവാരണത്തിനും അവസരമുണ്ടാകും. അൽ റാഷിദ് സെന്ററിന്റെ പുതിയ സമുച്ചയത്തിൽ കുടുംബസമേതം പങ്കെടുക്കാനുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പ്രവേശനം സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.