ഷാര്‍ജയില്‍ അല്‍ രിസാല പള്ളി തുറന്നു
text_fieldsഷാര്‍ജ: ഷാര്‍ജ പട്ടണേത്താടു ചേര്‍ന്ന് നിര്‍മിച്ച അല്‍ രിസാല പള്ളി പ്രാര്‍ഥനക്കായി തുറന്നു. ഷാർജ നഗരത്തിലെ അൽയാഷ് പ്രദേശത്ത് 240 ആരാധകരെ ഉൾക്കൊള്ളുന്ന പള്ളി ഷാർജ ഡയറക്ടറേറ്റ് ഓഫ് ഇസ്ലാമിക് അഫയേഴ്സാണ് (എസ്.ഡി.ഐ.എ) നിര്‍മിച്ചത്. 2355 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പള്ളി നിർമിച്ചത്. പ്രാർഥന ഹാളിനൊപ്പം വുദുവിനുള്ള സേവന സൗകര്യങ്ങളും ടോയ്ലറ്റുകളും ഇമാമിനുള്ള പാർപ്പിടവും പാർക്കിങ് സ്ഥലങ്ങളും ഉൾപ്പെടുന്നു.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദർശനങ്ങൾ നിറവേറ്റുന്നതിനായാണ് പള്ളിയുടെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയതെന്ന് എസ്.ഡി.ഐ.എ മേധാവി അബ്ദുല്ല ഖലീഫ യറൂഫ് അൽ സെബൂസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.