ശൈഖ് റാശിദ് സ്മരണയിൽ അൽ വസ്ൽ പ്ലാസ
text_fieldsദുബൈ: യു.എ.ഇ സ്ഥാപകരിലൊരാളും ആധുനിക ദുബൈയുടെ പിതാവും ദീർഘകാലം ഭരണാധികാരിയുമായിരുന്ന ശൈഖ് റാശിദ് ബിൻ സഈദ് ആൽമക്തൂമിനെ എക്സ്പോയിലെ അൽ വസ്ൽ പ്ലാസയിൽ അനുസ്മരിച്ചു.
അദ്ദേഹത്തിെൻറ 31ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് പ്രത്യേക അനുസ്മരണം വിശ്വമേളയുടെ വേദിയിൽ അരങ്ങേറിയത്. ൈശഖ് റാശിദിെൻറ ചിത്രങ്ങൾ തെളിഞ്ഞ അൽ വസ്ൽ പ്ലാസയിൽ 'യാ റാശിദ് അൽ ഖൈർ' എന്ന വിഷ്വൽ പ്രസേൻറഷനും നടന്നു. വിഖ്യാത അറബ് കവി മുഹമ്മദ് ബിൻ സൈഫ് അൽ ഉതൈബ രചിച്ച കവിത അടിസ്ഥാനമാക്കി നഹ്ല അൽ ഫഹ്ദും അംന ബെൽഹൂലുമാണ് അവതരണം സംവിധാനിച്ചത്.
എമിറേറ്റിനെ ലോകത്തെ ശ്രദ്ധേയമായ പദവിയിലേക്ക് ഉയർത്തിയ ശൈഖ് റാശിദിനോടുള്ള സ്നേഹം വിളംബരം ചെയ്യുന്നതും രാജ്യത്തിെൻറ വികസനത്തിനും വളർച്ചക്കും അദ്ദേഹം നൽകിയ സംഭാവനകളെ പുകഴ്ത്തുന്നതുമായിരുന്നു കവിതയുടെ വരികൾ.
മരുക്കാടായിരുന്ന ഒരുപ്രദേശത്തെ ലോകത്തെ ആഘോഷിക്കപ്പെടുന്ന നഗരമാക്കി പരിവർത്തിപ്പിക്കുന്നതിൽ ശൈഖ് റാശിദിനുള്ള പങ്ക് അൽ വസ്ലിൽ പ്രദർശിപ്പിച്ച് ലോകത്തിന് പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് നഹ്ല അൽ ഫഹ്ദ് പറഞ്ഞു. എന്നെന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്ന വ്യക്തിത്വത്തെക്കുറിച്ച പ്രദർശനം ഏറെ ചാരിതാർഥ്യം പകരുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. ശൈഖ് റാശിദിെൻറ വ്യക്തിപരമായ ഫോട്ടോഗ്രാഫറായിരുന്ന രമേശിെൻറ ശേഖരത്തിൽ നിന്നാണ് അവതരണത്തിലേക്ക് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. വരുംദിവസങ്ങളിലും 'യാ റാശിദ് അൽ ഖൈർ' പ്രദർശിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
ശെശഖ് റാശിദിെൻറ ചരമവാർഷികത്തോടനുബന്ധിച്ച് പൗത്രനും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവെക്കുകയും ചെയ്തു.
എക്സ്പോ പശ്ചാത്തലത്തിലെ ശെശഖ് റാശിദിെൻറ ചിത്രങ്ങളാണ് വിഡിയോയിൽ ഉണ്ടായിരുന്നത്.
ഏതാനും മാസം മുമ്പ് ജനിച്ച തെൻറ ആദ്യ ആൺകുഞ്ഞിന് ശൈഖ് ഹംദാൻ പിതാമഹെൻറ പേര് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.