അൽഐൻ മലയാളി സമാജം വോളിബാൾ ഇന്ന്
text_fieldsഅൽഐൻ മലയാളി സമാജത്തിന്റെ വോളിബാൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനം
അൽഐൻ: അൽഐൻ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം മുതൽ വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കും. ലുലു റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള പ്രഥമ ടൂർണമെന്റ് വെള്ളിയാഴ്ച രാത്രി 9.30 മുതൽ അൽഐൻ ഖത്താറ ക്ലബ് സ്റ്റേഡിയത്തിൽ നടക്കും. ആറ് ടീമുകൾ പങ്കെടുക്കും. വരും വർഷങ്ങളിൽ ഇന്ത്യയിലെയും യു.എ.ഇയിലെയും ദേശീയതാരങ്ങളെ ഉൾപ്പെടുത്തി എട്ട് ടീമുകളുടെ ടൂർണമെന്റ് നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വോളിബാളിന്റെ നടത്തിപ്പിനായി സംഘാടക സമിതിക്ക് രൂപം നൽകി.ഭാരവാഹികൾ: ലുലു അൽഐൻ റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ (ചെയർ), റീജനൽ മാനേജർ ഉണ്ണികൃഷ്ണൻ പി. (വൈ. ചെയർ), ലോക കേരള സഭാ അംഗവും അൽഐൻ മലയാളി സമാജം മുൻ പ്രസിഡന്റുമായ ഇ.കെ. സലാം (ജന. കൺ), ഫിറോസ് ബാബു, റസ്സൽ മുഹമ്മദ് സാലി, വിനോദ്, രമേഷ് കുമാർ, ഉമ്മർ മംഗലത്ത്, നവ്ഹാൻ (അംഗങ്ങൾ).
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.