അൽഐൻ മാര്‍ത്തോമ ഇടവക കൊയ്ത്തുത്സവം
text_fieldsഅൽഐന്‍: മാര്‍ത്തോമ ഇടവകയുടെ ഈ വർഷത്തെ കൊയ്ത്തുത്സവം അൽഐൻ മസ്യാദിലുള്ള ദേവാലയാങ്കണത്തില്‍ മാര്‍ച്ച് 31ന് വൈകിട്ട് 5.30 മുതല്‍ ആരംഭിക്കും. ഇടവക വികാരി ഫാ. ഡോ.പി.ജെ. തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആമീന്‍ ഗ്രൂപ് നയിക്കുന്ന സംഗീതവിരുന്നും ഉണ്ടാകും. വിനോദ മേള, നൃത്തം തുടങ്ങി വിവിധ പരിപാടികളും അരങ്ങേറും. കേരളത്തനിമ നിറഞ്ഞ ഭക്ഷണ സാധനങ്ങൾ ലഭ്യമാകുന്ന നാടന്‍ തട്ടുകടകൾ, വിഭവസമൃദ്ധമായ ഭക്ഷണശാലകള്‍, പ്രദർശന സ്റ്റാളുകൾ എന്നിവയും ഒരുക്കും.
ജനറല്‍ കണ്‍വീനറും ഇടവക വൈസ് പ്രസിഡന്റുമായ ബാബു ടി. ജോർജിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഫെസ്റ്റിവലിന് നേതൃത്വം നല്‍കും. കൊയ്ത്തുത്സവത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്ലിനിക്ക് പ്രവർത്തിക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ ജിജു എബ്രഹാം ജോർജ്, പബ്ലിസിറ്റി കണ്‍വീനര്‍ ജിനു സ്കറിയ എന്നിവര്‍ അറിയിച്ചു. ദേവാലയാങ്കണത്തില്‍ നടന്ന വാർത്തസമ്മേളത്തിൽ ഇടവക വികാരി ഫാ. ഡോ.പി.ജെ. തോമസ് കൊയ്ത്തുത്സവത്തെ കുറിച്ച് വിശദീകരിച്ചു. സെക്രട്ടറി ബിജു ജോർജ്, ട്രസ്റ്റി സാംസണ് കോശി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.