ആലപ്പുഴ ജില്ല പ്രവാസി സമാജം ഇഫ്താർ
text_fieldsആലപ്പുഴ ജില്ല പ്രവാസി സമാജം നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർ
ദുബൈ: ആലപ്പുഴ ജില്ല പ്രവാസി സമാജം നടത്തിയ മതസൗഹാർദ സദസ്സും ഇഫ്താർ വിരുന്നും ശ്രദ്ധേയമായി. ഷാർജ ഏഷ്യൻ എംപയർ റസ്റ്റാറന്റിൽ നടന്ന സംഗമത്തിലും, സൗഹാർദ സദസ്സിലും വിവിധ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടന പ്രതിനിധികൾ അടക്കം നിരവധി പേർ പങ്കെടുത്തു. സമൂഹത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ‘സേ നോ ടു ഡ്രഗ്സ്’ എന്ന പേരിൽ നടക്കുന്ന ബോധവത്കരണ പരിപാടികൾക്കും സംഗമത്തിൽ തുടക്കം കുറിച്ചു.
പ്രസിഡന്റ് ഇർഷാദ് സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. യഹിയ സഖാഫി ആലപ്പുഴ(സഹാറ ഗ്രൂപ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജിങ് ഡയറക്ടർ) മതസൗഹാർദ സദസ്സ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പാസ്റ്റർ പ്ര. ഗ്ലാഡിസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രൂപ് അംഗങ്ങൾക്കായി ആരംഭിക്കുന്ന മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനം ആലപ്പി കെയർ അംഗം താരിക് തമ്പി നിർവഹിച്ചു. ഗ്രൂപ് അംഗങ്ങൾക്കായി അഹല്യ മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും നടന്നു.
ഇഫ്താർ കമ്മിറ്റി കൺവീനർമാരായ അരുൺ ബാലകൃഷ്ണൻ, സാബു അലിയാർ, റോജി ചെറിയാൻ, റഹീസ് കാർത്തികപ്പള്ളി, അൻഷാദ് ബഷീർ, ബിജി രാജേഷ്, സമീർ പനവേലിൽ, വീണ ഉല്ലാസ്, റെജി കാസിം, താരിക് തമ്പി, ചന്ദ്രൻ, സമീർ ആറാട്ടുപുഴ, പത്മരാജ് എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. പങ്കെടുത്ത അംഗങ്ങളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ഇഫ്താർ ഗിഫ്റ്റും നൽകി. സെക്രട്ടറി രാജേഷ് ഉത്തമൻ സ്വാഗതവും ട്രഷറർ ശിവശങ്കർ വലിയകുളങ്ങര നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.