ആലപ്പുഴ ജില്ല പ്രവാസി സൗഹൃദവേദി ഭാരവാഹികൾ
text_fieldsഷാർജ: ആലപ്പുഴ ജില്ല പ്രവാസി സൗഹൃദവേദിയുടെ വാർഷിക പൊതുയോഗം അജ്മാനിൽ നടന്നു. ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് നജീബ് അമ്പലപ്പുഴ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജി തോമസ് സ്വാഗതവും ട്രഷറർ പ്രതാപ്കുമാർ നായർ നന്ദിയും പറഞ്ഞു.
പ്രവാസികൾ ഏറെ നാളായി ആവശ്യപ്പെടുന്ന യു.എ.ഇ-കേരളം കപ്പൽ ഗതാഗതം യാഥാർഥ്യമാക്കണമെന്നും പ്രവാസികൾക്ക് വോട്ടവകാശം നൽകണമെന്നും വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി ഷാജി തോമസ് (പ്രസിഡന്റ്), ഉദയൻ മഹേശൻ (ജനറൽ സെക്രട്ടറി), നജീബ് അമ്പലപ്പുഴ (ട്രഷറർ), പ്രതാപ് കുമാർ നായർ (വൈസ് പ്രസിഡന്റ്), ഹരി ഭക്തവത്സലൻ (ജോ. സെക്രട്ടറി), മനോഹർ സദാനന്ദൻ (ജോ. ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ. അരുൺകുമാർ, സ്മിത അജയ്, ബിനു ആനന്ദ്, ഗായത്രി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.