ആലപ്പുഴോത്സവം: പോസ്റ്റർ പ്രകാശനം
text_fieldsആലപ്പുഴോത്സവം സീസൺ 4ന്റെ പോസ്റ്റർ പ്രകാശന ചടങ്ങ്
ഷാർജ: ആലപ്പുഴ ജില്ല പ്രവാസി സമാജം സെപ്റ്റംബർ 15ന് തിരുവോണ നാളിൽ ഷാർജ സഫാരി മാളിൽ സംഘടിപ്പിക്കുന്ന ആലപ്പുഴോത്സവം സീസൺ 4ന്റെ ഔദ്യോഗിക പോസ്റ്റർ എൻ.ടി.വി ഷാർജ ഓഫിസിൽ നടന്ന ചടങ്ങിൽ എ.ജെ.പി.എസ് പ്രസിഡന്റ് റഹീസ് കാർത്തികപ്പള്ളി, ജനറൽ സെക്രട്ടറി അൻസാദ് ബഷീർ, ട്രഷറർ ശിവശങ്കർ എന്നിവർ ചേർന്ന് എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കണ്ടോനിന് കൈമാറി പ്രകാശനം ചെയ്തു. തുടർന്ന് മീഡിയ കൺവീനർ ഇർഷാദ് സൈനുദ്ദീൻ എൻ.ടി.വി ചെയർമാന് ഉപഹാരം സമർപ്പിച്ചു.
തിരുവോണ നാളിൽ രാവിലെ 10 മണിയോടുകൂടി ഭദ്രദീപം കൊളുത്തി ആലപ്പുഴോത്സവം കൊടിയേറും. തുടർന്ന് വടംവലി മത്സരം, പൂക്കള മത്സരം, ഗ്രൂപ് അംഗങ്ങളുടെ വിവിധയിനം കലാപരിപാടികളും, തിരുവോണ സദ്യയും വൈകീട്ട് അഞ്ച് മണിക്ക് വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും രാത്രി ഏഴു മണി മുതൽ പ്രശസ്ത പിന്നണി ഗായകൻ പാലപ്പള്ളി ഫേം അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് മെഗാ ഷോയും അരങ്ങേറും.
പോസ്റ്റർ പ്രകാശന ചടങ്ങിൽ പ്രോഗ്രാം കൺവീനർ രഞ്ജു രാജ് വലിയകുളങ്ങര, പത്മരാജ്, രാജേഷ് ഉത്തമൻ, വിദ്യാ ബിജോഷ്, ശ്രീകല രഞ്ജു, ബിജി രാജേഷ്, ചന്ദ്രജിത്ത്, ഷിബു കായംകുളം, പ്രദീപ്, ശരത് കുമാർ, സമീർ പനവേലിൽ, നസീർ ആലപ്പുഴ, റിജോ സജി തുടങ്ങിയവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.