Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​ല​പ്പു​ഴോ​ത്സ​വം...

ആ​ല​പ്പു​ഴോ​ത്സ​വം സീ​സ​ൺ 4 നാ​ളെ

text_fields
bookmark_border

ഷാ​ർ​ജ: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി സ​മാ​ജം സെ​പ്റ്റം​ബ​ർ 15ന് ​ഷാ​ർ​ജ സ​ഫാ​രി മാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ല​പ്പു​ഴോ​ത്സ​വം സീ​സ​ൺ 4 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് ആ​രം​ഭി​ക്കും. ഗ്രൂ​പ് അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, തി​രു​വാ​തി​ര​ക്ക​ളി, ക​ള​രി​പ്പ​യ​റ്റ് ഫ്യൂ​ഷ​ൻ, വ​ടം​വ​ലി മ​ത്സ​രം, പൂ​ക്ക​ള​മ​ത്സ​രം, നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ള​ട​ക്കം നി​ര​വ​ധി പ്രോ​ഗ്രാ​മു​ക​ൾ വേ​ദി​യി​ൽ ന​ട​ക്കും.

ഉ​ച്ച​ക്ക് തി​രു​വോ​ണ സ​ദ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ച​ല​ച്ചി​ത്ര താ​രം ശ്വേ​ത മേ​നോ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. എ​ൻ.​ടി.​വി ചെ​യ​ർ​മാ​ൻ മാ​ത്തു​ക്കു​ട്ടി ക​ണ്ടോ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​കും.

രാ​ത്രി ഏ​ഴു​മ​ണി മു​ത​ൽ പി​ന്ന​ണി​ഗാ​യ​ക​ൻ പാ​ലാ​പ്പ​ള്ളി ഫെ​യിം അ​തു​ൽ ന​റു​ക​ര​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക് മെ​ഗാ ഷോ​യും അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Alappuzholsavam season 4 on sunday
Next Story