അൽജീൽ വിൻറർ ക്യാമ്പിന് സമാപനം
text_fieldsദുബൈ: അൽജീൽ അക്കാദമിക്ക് കീഴിൽ രിവാഖ് ഓഷ കൾചറൽ സെന്റററുമായി സഹകരിച്ച് സംഘടിപ്പിച്ച വിൻറർ ക്യാമ്പ് സമാപിച്ചു. ഡിസംബർ 11ന് ആരംഭിച്ച ക്യാമ്പ് 30ന് മുഹമ്മദ് ഇഖ്ബാൽ വാഫിയുടെ നേതൃത്വത്തിൽ രക്ഷാകത്താക്കൾക്കായി നടന്ന ‘എഫക്ടീവ് പാരൻറിങ്’ സെഷനോടെ അവസാനിച്ചു.
15 ദിവസങ്ങളിലായി ഖുർആൻ, സീറ, പ്രാക്ടിക്കൽ ഫിഖ്ഹ്, മാത്തബിലിറ്റി, അബാക്കസ്, കരാട്ടെ, മാജിക്, ആർട്ട്, കാലിഗ്രഫി, ലൈഫ് സ്കിൽസ് തുടങ്ങി 25 സെഷനുകൾക്ക് പ്രഗല്ഭരായ ട്രെയിനർമാർ നേതൃത്വം നൽകി. ആശിഖ് റഹ്മാൻ വാഫി ഉദ്ഘാടനം ചെയ്തു.
മാത്ത് ഗുരു സലീം ഫൈസൽ, ജുനൈദ് ഷാ, നാസർ റഹ്മാൻ, നൂർ, മുഹമ്മദ് ഇഖ്ബാൽ വാഫി, അബ്ദുൽ ഹമീദ് വാഫി, നൗഫൽ വാഫി, താജുദ്ദീൻ വാഫി, ഫാഹിമ വഫിയ്യ, ഷൗക്കിയ സഈദ്, ഫാത്തിമ ഫിദ വഫിയ്യ, ടി.എം. ജാബിർ വാഫി, സഫ്വാൻ വാഫി, മർയം നുഹ വഫിയ്യ, മുനീർ വാഫി എന്നിവർ ക്ലാസെടുത്തു.
ദുബൈ വാഫി അലുമ്നിക്ക് കീഴിൽ സ്ഥാപിതമായ അൽജീൽ അക്കാദമിയിൽ അഞ്ചുമുതൽ 15 വയസ്സ് വരെയുള്ള വിദ്യാർഥികൾക്ക് ഇസ്ലാമികാധ്യാപനങ്ങളും അറബി ഭാഷ പരിശീലനവുമാണ് നൽകിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.