മലബാര്‍ ഗോള്‍ഡിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ആലിയ ഭട്ട്
text_fieldsദുബൈ: അനില്‍ കപൂര്‍, കരീന കപൂര്‍, കാര്‍ത്തി തുടങ്ങിയ അഭിനേതാക്കള്‍ ഉള്‍പ്പെടുന്ന മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാരുടെ നിരയിൽ ഇനി ആലിയ ഭട്ടും. മലബാര്‍ ഗ്രൂപ്പിന്‍റെ 30-ാം വാര്‍ഷികത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. മലബാർ ഗോൾഡിന്‍റെ ‘ബ്രൈഡ്സ് ഓഫ് ഇന്ത്യ 2023’ എന്ന സുപ്രധാന ബ്രൈഡല്‍ ക്യാംപയിന്‍ ആലിയ ഭട്ട് പ്രദര്‍ശിപ്പിക്കും.
2012 മുതൽ ബോളിവുഡിൽ സജീവമായ ആലിയ ഭട്ട് ‘ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍’ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നവേളയിലാണ് മലബാർ ഗോൾഡിന്‍റെ പ്രതിനിധിയാകുന്നത്. സ്ഥാപനത്തിന്‍റെ പ്രവർത്തനം യു.കെ, ആസ്ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ബംഗ്ലാദേശ്, തുര്‍ക്കി, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന പശ്ചാത്തലത്തിൽ ആലിയ ഭട്ട് ബ്രാന്‍ഡ് അംബാസഡറായെത്തുന്നത് ആഗോള തലത്തില്‍ ബ്രാന്‍ഡിന്‍റെ പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
മലബാര്‍ ഗോള്‍ഡ് പോലുള്ള ആഗോള ബ്രാന്‍ഡിന്‍റെ ഭാഗമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആലിയ ഭട്ട് പറഞ്ഞു. ഇന്ത്യക്കാരുടെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഉപഭോക്താക്കളുടെയുമിടയില്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന് ലഭിച്ച സ്വീകാര്യത നേരിട്ട് ബോധ്യപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള ആഭരണ പ്രേമികള്‍ക്കിടയിലേക്ക് ബ്രാന്‍ഡിനെ കൂടുതല്‍ ജനകീയതയോടെ എത്തിക്കാന്‍ ആഗ്രഹിക്കുന്നതായും ആലിയ ഭട്ട് കൂട്ടിച്ചേര്‍ത്തു.
ആലിയ ഭട്ടിനെ മലബാര്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതതായി ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. വര്‍ഷങ്ങളായി, ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ബ്രാന്‍ഡിന്‍റെ പദവി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ആലിയ ഭട്ട് ബ്രാന്‍ഡിന്‍റെ മുഖമായി മാറുമ്പോള്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടു പോകാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു. വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന മികച്ച ജ്വല്ലറി ഷോപ്പിങ് അനുഭവം പകരുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.