ഇന്ത്യ-അറബ് സൗഹൃദം എന്നും പ്രസക്തം -ഡോ. റഷാദ് സാലിം
text_fieldsദുബൈ: ഉത്തര മലബാറില്‍ 1941 ല്‍ സ്ഥാപിതമായ ആലിയ അറബിക് കോളജിന്‍െറ സ്മരണകളുമായി ആലിയാ യു.എ.ഇ വെല്‍ഫെയര്‍ കമ്മിറ്റിയും അലുംനിയും സംയുക്തമായി ദുബൈയില്‍ സംഘടിപ്പിച്ച ‘ആലിയ പ്ളാറ്റിനം മീറ്റ്’ വേറിട്ട അനുഭവമായി.
ഷാര്‍ജ അല്‍ഖാസിമിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.റഷാദ് സാലിം ഉദ്ഘാടനവും പ്ളാറ്റിനം ജൂബിലി ഓവര്‍സീസ് പ്രഖ്യാപനവും നടത്തി. ഇന്തോ അറബ് സൗഹൃദം പൗരാണികവും കാലത്തിന്‍െറ അനിവാര്യതയുമാണെന്നും അദ്ദേഹം പറഞ്ഞു. ടി.എം.അബ്ദുല്‍ ഹമീദ് തെക്കില്‍ അധ്യക്ഷത വഹിച്ചു. ആലിയ മാനേജിങ് കമ്മിറ്റി പ്രസിഡണ്ട് ഡോ. ഹബീബ് റഹ്മാന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ക്കുള്ള ഉപഹാരം അബു അബ്ദുല്ല വി.പി. കൈമാറി. പ്ളാറ്റിനം ജൂബിലി കാലഘട്ടത്തില്‍ ആലിയാ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിഷന്‍ ആലിയാ 2020 പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം ഡോ.ടി.അഹ്മദ് നിര്‍വഹിച്ചു പ്ളാറ്റിനം ജൂബിലി ലോഗോ മുഹമ്മദ് കുഞ്ഞിയും വിഷന്‍ ആലിയ 2020 ലോഗോ അബ്ദുല്‍ സത്താറും അനാച്ഛാദനം ചെയ്തു .ഇന്തോ അറബ് സാംസ്കാരിക മേഖലയിലെ പഠനങ്ങള്‍ക്കായി ആലിയാ തുടങ്ങാനിരിക്കുന്ന ആലിയാ അല്‍ ബിറൂനി ഫോറം കണ്‍സപ്റ്റ് ലോഞ്ചിങ് ഡോ.മുഹമ്മദ് ശാഫീ നിര്‍വഹിച്ചു.
നവോഥാനം ചീഫ് എഡിറ്റര്‍ അബ്ദു ശിവപുരം സ്വാഗതവും വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡണ്ട് ശകീബ് അഹ്മദ് നന്ദിയും പറഞ്ഞു.അജ്മല്‍ ഷാജഹാന്‍ യോഗം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.