ഓൾ ഇന്ത്യ കബഡി ഫെസ്റ്റ്: എമിറേറ്റ്സ് മലയാളി അസോ. ജേതാക്കൾ
text_fieldsഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ കമ്യൂണിറ്റി ഹാളിൽ നടന്ന കബഡി മത്സരത്തിന്റെ ഫൈനലിൽ യുവകലാസാഹിതിയുടെ ന്യൂ സ്റ്റാർ മംഗളൂരു ടീമിനെ 16നെതിരെ 18 പോയന്റുകൾക്ക് പരാജയപ്പെടുത്തി എമിറേറ്റ്സ് മലയാളി കൂട്ടായ്മയുടെ പൊന്നാനി ടീം ജേതാക്കളായി.
ഏഴു വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പുതിയ സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കബഡി മത്സരം വീണ്ടും അരങ്ങേറുന്നത്. അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് പ്രദീപ് നെന്മാറ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
ജേതാക്കളായ എമിറേറ്റ്സ് മലയാളി കൂട്ടായ്മയുടെ പൊന്നാനി ടീമിനുള്ള ട്രോഫികളും കാഷ് പ്രൈസുകളും മെഡലുകളും പ്രദീപ് നെന്മാറ, ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് എന്നിവർ സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ യുവകലാസാഹിതി ന്യൂ സ്റ്റാർ മംഗളൂരു ടീം, മൂന്നാം സ്ഥാനത്തെത്തിയ സമദർശിനിയുടെ കിങ് സ്റ്റാർ മണിയമ്പാറ ടീം എന്നിവർക്കുള്ള സമ്മാനങ്ങൾ ജോ. ജനറൽ സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ.കെ താലിബ്, എൻ.പി അനീഷ്, അബ്ദുമനാഫ്, എ.വി. മധു, പ്രഭാകരൻ പയ്യന്നൂർ, മുഹമ്മദ് അബൂബക്കർ, യൂസഫ് സഗീർ, നസീർ കുനിയിൽ, ജെ.എസ്. ജേക്കബ്, സജി മണപ്പറ എന്നിവർ സമ്മാനിച്ചു.
സ്പോർട്സ് കമ്മിറ്റി കൺവീനർ സാജു സാമ്പാൻ, കോഓഡിനേറ്റർ കെ.കെ. താലിബ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്പോർട്സ് കമ്മിറ്റി അംഗങ്ങളും കബഡി അസോസിയേഷന്റെ നേതൃത്വത്തിള്ള സംഘവുമാണ് 16 പ്രഗല്ഭരായ ടീമുകൾ മാറ്റുരച്ച മത്സരത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.