ഓള് ഇന്ത്യാ കബഡി ടൂര്‍ണമെന്റ് ഡിസംബര്‍ 15ന്
text_fieldsഅബൂദബി: സംസ്ഥാന കെ.എം.സി.സി സ്പോര്‍ട്സ് വിങ്ങിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 15ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഓള് ഇന്ത്യാ കബഡി ടൂര്‍ണമെന്റ് നടക്കും. യു.എ.ഇയിലെ പ്രഗത്ഭരായ എട്ട് ജില്ലാ ടീമുകള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കും.
ഇന്ത്യാ കബഡി ഫെഡറേഷനുമായി സഹകരിച്ചു നടത്തുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പ്രോ ലീഗ് പ്ലെയേഴ്സ് അടക്കമുള്ള കളിക്കാര്‍ ഓരോ ടീമിന് വേണ്ടിയും അണിനിരക്കും. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് ആകര്‍ഷകമായ കാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം. ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം യു.എ.ഇ കെ.എം.സി.സി വര്‍ക്കിങ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി പ്രകാശനം ചെയ്തു. അബൂദബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് വി.പി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഹിദായത്തുള്ള പറപ്പൂര്, ട്രഷറര്‍ ബി.സി അബൂബക്കര്‍, കെ.എം.സി.സി നേതാക്കളായ അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, അഷ്റഫ് പൊന്നാനി, റഷീദ് പട്ടാമ്പി, ഹംസ ഹാജി പാറയില്‍, മൊയ്ദൂട്ടി വേളേരി, ഷറഫുദ്ദീന് കൊപ്പം, അബ്ദുല്‍ ബാസിത് കായക്കണ്ടി, ഖാദര്‍ ഒളവട്ടൂര്‍, ഹനീഫ പടിഞ്ഞാറെമൂല, ഇ.ടി.എം. സുനീര്‍, ഷാനവാസ് പുളിക്കല്‍, അന്‍വര്‍ ചുള്ളിമുണ്ട, ജാഫര്‍ തങ്ങള്‍, ശിഹാബ് കരിമ്പനാട്ടില്, അബ്ദുറഹ്മാന് ഹാജി, അന്‍വര്‍ കൈപ്പമംഗലം, ഹാരിസ് ആറ്റിങ്ങല്‍, ഹസ്സന് കുഞ്ഞി വട്ടക്കോല്‍, പി.കെ. അഷ്റഫ്, അബ്ദുല്‍ സമദ്, സംസ്ഥാന കെ.എം.സി.സി. ജനറല്‍ സെക്രട്ടറി സി.എച്ച്. യൂസഫ്, വൈസ് പ്രസിഡന്റ് കോയ തിരുവത്ര സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.