സേവനങ്ങളെല്ലാം ഒരിടത്ത്; ആറ് സ്മാർട്ട് സ്റ്റേഷനുകൾ
text_fieldsദുബൈ: സൗജന്യ ഇന്റർനെറ്റ്, മൊബൈൽ ഫോൺ ചാർജിങ്, വാഹനത്തിന്റെ ടയറുകളിൽ കാറ്റ് നിറക്കാനുള്ള സൗകര്യം തുടങ്ങി യാത്രക്കാർക്ക് ഒട്ടേറെ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കുന്നതിന് ആറ് സ്മാർട്ട് സ്റ്റേഷനുകൾ വിന്യസിക്കും.
എമിറേറ്റിലുടനീളമുള്ള പൊതു സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് സ്മാർട്ട് സ്റ്റേഷനുകൾ എന്ന പുത്തൻ ആശയം റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അവതരിപ്പിച്ചത്. അൽ ബർഷയിലാണ് ആദ്യ സ്റ്റേഷൻ സ്ഥാപിക്കുക. മറ്റു സ്റ്റേഷനുകളുടെ സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
യാത്രക്കാർക്ക് വൈവിധ്യമാർന്ന യാത്ര സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം. യാത്രക്കാർക്ക് ആർ.ടി.എയുമായി തത്സമയം സംവദിക്കാൻ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന സംവേദനാത്മക സ്ക്രീനുകളും സ്റ്റേഷനുകളിലുണ്ടാകും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി സ്റ്റേഷനുകളിൽ എമർജൻസി ബട്ടണുകളും സജ്ജീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.