അൽഐൻ മലയാളി സമാജം, അഭിനയക്കളരി
text_fieldsഅൽഐൻ: അൽഐൻ മലയാളി സമാജം 40ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അൽ ഐൻ മലയാളിസമാജം ഇന്ത്യൻ സോഷ്യൽ സെന്ററിൽ ഈ മാസം ഒമ്പതു മുതൽ 11വരെ നടത്തിവന്ന അഭിനയക്കളരി സമാപിച്ചു. പ്രശസ്ത സിനിമ-നാടക സംവിധായകൻ ഷൈജു അന്തിക്കാടിന്റെ ശിക്ഷണത്തിലായിരുന്നു അഭിനയക്കളരി.
അഭിനയ രംഗത്തെ സമസ്ത മേഖലകളേയും പ്രതിപാദിച്ചു നടത്തിയ ക്ലാസുകൾക്ക് കുട്ടികളടക്കമുള്ള കലാപ്രവർത്തകരിൽനിന്ന് മികച്ച പ്രതികരണമാണുണ്ടായത്.
അൽഐനിലെ മികച്ച കലാകാരൻമാർക്കും കലാകാരികൾക്കുമൊപ്പം പഠന ക്ലാസിൽ അഭിനയ പാഠങ്ങൾ പങ്കുവെക്കാൻ അവസരം ലഭിച്ചതിലുള്ള സന്തോഷം ഷൈജു അന്തിക്കാട് സമാപന സമ്മേളനത്തിൽ പങ്കുവെച്ചു.
സമാജം പ്രസിഡന്റ് ഫക്രുദ്ദീൻ അലി അഹമ്മദിന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ സമാജം സെക്രട്ടറി സലിം ബാബു സ്വാഗതവും സാഹിത്യവിഭാഗം അസി സെക്രട്ടറി അൻവർ സാദത്ത് നന്ദിയും പറഞ്ഞു.
പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഷൈജു അന്തിക്കാട് വിതരണം ചെയ്തു. അഭിനയക്കളരിയിൽ പങ്കെടുത്തതിന്റെ അനുഭവം പ്രതിനിധികൾ യോഗത്തിൽ പങ്കുവെച്ചു. ഷൈജു അന്തിക്കാടിനെ ഐ.എസ്.സി ഭാരവാഹികൾ മെമന്റോ നൽകി ആദരിച്ചു. ഡോ. സുനീഷ്, നൗഹാൻ തുടങ്ങിയവർ മൂന്നു ദിവസം നീണ്ട ക്യാമ്പിനു നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.