അൽമദീന അബൂദബി ‘പായസ മത്സരം’ നടത്തി
text_fieldsഅൽമദീന സൂപ്പർമാർക്കറ്റ് നടത്തിയ പായസമത്സരത്തിൽ പങ്കെടുത്തവർ
അബൂദബി: അബൂദബിയിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയായ അൽമദീന സൂപ്പർമാർക്കറ്റ് പായസമത്സരം സംഘടിപ്പിച്ചു. രജിസ്റ്റർ ചെയ്തവരിൽനിന്ന് തിരഞ്ഞെടുത്ത 25 പേരെ ഉൾപ്പെടുത്തിയായിരുന്നു മത്സരം.
ഖലീഫ സിറ്റിയിൽ നടന്ന മത്സരത്തിൽ പ്രമുഖ ഫുഡ് വ്ലോഗർമാരായ ജുമാന ഖാദരി, ആലിയ എന്നിവരും ബി.ബി.സി അവാർഡ് ജേതാവായ ഷെഫ് ബോബിയും വിധികർത്താക്കളായിരുന്നു. മത്സരത്തിൽ റെംനി അസ്കർ, അനീസ ജാഫർ, മുംതാസ് വാരിക്കോടൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. അൽമദീന അബൂദബി ഡയറക്ടർമാരായ ഷാഹബാസ് സലാം, മൂസ ഹാജി, ജനറൽ മാനേജർ ഡോ. ഫായിസ് മുഹമ്മദ്, ഓപറേഷൻ മാനേജർ ലക്കി രാമചന്ദ്രൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.