വീട്ടിനുള്ളിൽ വളർത്താം കറ്റാർ വാഴ
text_fieldsകറ്റാർ വാഴ നല്ലൊരു ഓഷധ സസ്യവും അലങ്കര ചെടിയുമാണ്. ഇതിനെ ഇൻഡോർ ആയും ഔട്ട്ഡോർ ആയും വളർത്തിയെടുക്കാം. പുറത്തു വെക്കുമ്പോൾ സൂര്യ പ്രകാശം നേരിട്ടു ലഭിക്കാത്ത രീതിയിൽ വേണം ക്രമീകരിക്കാൻ. പേര് കറ്റാർ വാഴ എന്നാണെങ്കിലും വാഴയുമായിട്ട് യാതൊരു സാമ്യവുമില്ല. 500-ൽ പരം സ്പെഷ്യസ് ഉള്ള കറ്റാർവാഴ 'ആലോ' ജെനുസിൽ പെട്ടതാണ്. ശാസ്ത്രീയ നാമം 'അലൊവെര' (Aloevera).
കറ്റാർ വാഴ നല്ലോരു succulent plant ആണ്. സസ്യത്തിെൻറ തണ്ടിലും ഇലയിലും വെള്ളം സൂക്ഷിച്ചു വെക്കാൻ കഴിവുള്ളവയെയാണ് succulents എന്നു പറയുന്നത്. അങ്ങനെയുള്ള സസ്യങ്ങൾക്ക് എന്നും വെള്ളം കൊടുക്കേണ്ട ആവശ്യമില്ല. രണ്ടാഴ്ച കൂടുമ്പോൾ വെള്ളം നൽകിയാൽ മതി. ഒരുപാട് ശ്രദ്ധ വേണ്ടാത്തതിനാൽ തുടക്കക്കാർക്ക് വളർത്തിയെടുക്കാൻ പറ്റിയ സസ്യമാണ്.
വർഷങ്ങളായിട്ട് കറ്റാർ വാഴ ആയുർവേദത്തിലും ഹോമിയോയിലും ഉപയോഗിക്കുന്നുണ്ട്. കറ്റാർ വാഴയുടെ തൈകൾ ആണ് വളർത്തിയെടുക്കാൻ ഉപയോഗിക്കുന്നത്. മറ്റു സസ്യങ്ങൾക്ക് ഉപയോഗിക്കുന്ന പൊട്ടിങ് മിക്സ് തന്നെ മതി..
പലവിധ ഉപയോഗം
കറ്റാർ വാഴ കൊണ്ട് പലതരം ഉപയോഗമുണ്ട്. മുടി വളർത്താനും താരൻ മാറാനും എണ്ണയിൽ ഉപയോക്കിക്കുന്നവരുണ്ട്. ചർമ സംബന്ധമായ കാര്യങ്ങൾക്ക് മോയിസ്ച്യുറൈസറായും ഉപയോഗിക്കുന്നു. ഇതിെൻറ ജ്യൂസ് ചില അസുഖങ്ങൾക്കും വണ്ണം കുറക്കാനും ഡയബറ്റിക്സിനുമെല്ലാം ഉപകരിക്കുമെന്ന് കരുതുന്നു. ഇതിെൻറ പല ഉൽപന്നങ്ങളും മാർക്കറ്റിൽ ലഭ്യമാണെങ്കിലും വീട്ടിൽ വെച്ചുപിടിപ്പിച്ചാൽ ഓർഗാനിക് ആയ ജൽ സ്വയം നിർമിച്ച് ഉപയോഗിക്കാൻ കഴിയും.
Haseena Riyas, Gardeneca_home
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.